നല്ല മഞ്ഞ ലഡ്ഡു നമുക്കും വീട്ടിൽ തന്നെ ഉണ്ടാക്കാം, ഇനി ബേക്കറിയിൽ നിന്നും വാങ്ങേണ്ട ആവശ്യമേ വരില്ല

ഇനി നമുക്ക് എങ്ങിനെയാണ് ലഡ്ഡു ഉണ്ടാക്കുന്നതെന്നു നോക്കാം. ലഡ്ഡു ഉണ്ടാക്കാൻ ഒരു കപ്പ് കടല പൊടി ഒരു പാത്രത്തിലേക്ക് ഇടുക. അതിലേക്ക് ഒരു നുള്ള് മഞ്ഞൾ പൊടിയും ഒരു നുള്ള് ഉപ്പും ചേർക്കുക. ഇനി ഇവ മൂന്നും കൂടി അരിപ്പയിൽ നന്നായി അരിച്ചു എടുക്കുക. ( കടല മാവിൽ ചെറിയ തരികൾ ഉണ്ടെങ്കിൽ പോകുന്നതിനു വേണ്ടിയാണ്.)ഇനി അതിലേക്ക് കുറേശ്ശേ വെള്ളം ഒഴിച്ച് മാവ് രൂപത്തിൽ ആക്കി എടുക്കണം. മാവ് അധികം ലൂസ് ആകരുത്. അധികം കട്ടിയും ആകരുത്. ( ഈ മാവ് റെസ്റ് ചെയ്യാൻ വെക്കേണ്ട ആവശ്യം ഇല്ല. അരിപ്പ തവിയിലൂടെ ഒഴിക്കുമ്പോൾ ചെറുതായി മണി മണി ആയി വീഴണം അതാണ് പാകം.)

ഇനി ഈ മാവിൽ നിന്നും നമുക്ക് ഭൂന്തി റെഡി ആക്കി എടുക്കണം. അതിനായി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി സൺ‌ ഫ്ലവർ ഓയിൽ ഒഴിക്കുക. ( ഭൂന്തി വറുത്തു കോരുവാൻ ആവശ്യത്തിന് ഉള്ള ഓയിൽ ഒഴിക്കുക.) ഓയിൽ ചൂടായാൽ അതിലേക്ക് ഓട്ടയുള്ള ഒരു തവി പിടിച്ച ശേഷം അതിനു മുകളിലൂടെ മാവ് കുറേശ്ശേ ഒഴിച്ച് കൊടുക്കുക. അപ്പോൾ മണി ആയി മാവ് ഓയിൽ ക്ക് വീഴും. രണ്ടു മിനിറ്റ് ഫ്രൈ ചെയ്തു ഭൂന്തി കോരി എടുക്കുക. നല്ല വണ്ണം മൊരിയാൻ അനുവദിക്കരുത്. ഭൂന്തി അമർത്തി നോക്കുമ്പോൾ അമർന്നു പോകണം. ഇനി മാവ് തീരും വരെ ഇങ്ങിനെ ചെയ്തു ഭൂന്തി വറുത്തു കോരി എടുക്കുക.

ഇനി നമുക്ക് പഞ്ചസാര പാനി റെഡി ആക്കണം. അതിനു വേണ്ടി കടല മാവ് അളന്ന അതേ കപ്പിൽ ഒരു കപ്പ് പഞ്ചസാര എടുത്ത് പൊടിക്കുക. പൊടിച്ച പഞ്ചസാര പാനിൽ ഇട്ടു കാൽ കപ്പ് വെള്ളം കൂടി ഒഴിച്ച് തിളപ്പിക്കുക. ഇനി അതിലേക്ക് കാൽ സ്പൂൺ ഏലക്ക പൊടി കൂടി ചേർക്കണം. പാനി നല്ലവണ്ണം പതഞ്ഞു വന്നാൽ ഓഫ്‌ ചെയ്യുക. പാനി അധികം കുറുകി വരാൻ പാടില്ല. പാനി ചൂട് ആറുന്നതിനു മുന്നേ ഈ പാനിയിലേക്ക് ഭൂന്തി മുഴുവനായി ഇട്ടു കൊടുക്കുക. ഇനി രണ്ടു സ്പൂൺ നെയ്യ് കൂടി ചേർത്തു നന്നായി മിക്സ് ചെയ്തു വക്കുക. ചൂട് ആ റിയ ശേഷം ലഡ്ഡുവിന്റെ വലുപ്പത്തിൽ ഉരുളകൾ പിടിക്കുക. ഇതിലേക്ക് വേണമെങ്കിൽ മുന്തിരി വച്ചു അലങ്കരിക്കാം.. ഇങ്ങിനെ നമുക്കും വീട്ടിൽ അടിപൊളി ലഡ്ഡു തയ്യാറാക്കി എടുക്കാം.

Thanath Ruchi

Similar Posts