നല്ല സോഫ്റ്റ്, സ്പോഞ്ചി ആയ വട്ടയപ്പം ഉണ്ടാക്കാം പെർഫെക്ട് ആയി
ഇനി നമുക്ക് അപ്പം എങ്ങിനെയാണ് ഉണ്ടാക്കി എടുക്കുന്നത് എന്നു നോക്കാം. വട്ടയപ്പം ഉണ്ടാക്കി എടുക്കാൻ ഒരു കപ്പ് നല്ല അരി പൊടി (നൈസ് അരിപൊടി വേണം. അല്ലെങ്കിൽ പച്ചരി കുതിർത്ത ശേഷം നന്നായി അരച്ച് എടുത്താലും മതി.) മിക്സിയിൽ ഇടുക. ഇനി ഇതിലേക്ക് മുക്കാൽ കപ്പ് തേങ്ങ ചിരകിയത്, കാൽ കപ്പ് വെളുത്ത അവൽ കുതിർത്തത്, കാൽ സ്പൂൺ യീസ്റ്റ് ഒരു നുള്ള് ഉപ്പ്, ആവശ്യത്തിന് പഞ്ചസാര (ആറു സ്പൂൺ വേണ്ടി വരും.) ഒന്നര കപ്പ് വെള്ളം, കാൽ സ്പൂൺ ഏലക്ക പൊടി എന്നിവ ചേർത്ത് നന്നായി അരച്ചു എടുക്കുക. ദോശ മാവിനേക്കാൾ കുറച്ചു കൂടി കട്ടിയിൽ വേണം നമ്മുടെ മാവ് അരച്ച് എടുക്കാൻ. ഇനി ഈ മാവ് ഫെർമെന്റ് ചെയ്യാൻ വേണ്ടി അഞ്ചു മണിക്കൂർ അടച്ചു വെക്കുക.
അഞ്ചു മണിക്കൂറിനു ശേഷം മാവ് നന്നായി പൊന്തി വന്നിട്ടുണ്ടാകും. ഇനി അത് പതുക്കെ ഒന്നു കൂടി മിക്സ് ചെയ്ത് വക്കുക. ഇനി നമുക്ക് അപ്പം ആവിയിൽ പുഴുങ്ങി എടുക്കണം. അതിനു വേണ്ടി ഒരു ഇഡ്ഡലി പാത്രം വച്ചു വെള്ളം തിളപ്പിച്ച് ഒരു പരന്ന പാത്രത്തിൽ മാവ് പകുതി ഒഴിച്ച ശേഷം അതിലേക്ക് ഇറക്കി വെക്കുക. അഞ്ചു മിനിറ്റ് കഴിഞ്ഞാൽ മൂടി തുറന്ന് അപ്പത്തിൽ മുന്തിരി വച്ചു കൊടുക്കണം. വീണ്ടും അടച്ചു വെച്ച് ഇരുപതു മിനിറ്റ് വേവിച്ചു കഴിഞ്ഞാൽ നമ്മുടെ സോഫ്റ്റ്, സ്പോഞ്ചി ആയ വട്ടയപ്പം റെഡി ആയിട്ടുണ്ടാകും.
