അടിപൊളി കൂന്തൽ മസാല കൂട്ടി ഊൺ കഴിച്ചിട്ടുണ്ടോ.. ഈ ഐറ്റം ഒരു സംഭവാട്ടോ..

അപ്പോൾ നമ്മുടെ കൂന്തൽ മസാല ക്കു വേണ്ടത് അര കിലോ കൂന്തൽ ആണ്. നല്ല വണ്ണം വൃത്തിയാക്കിയ ശേഷം കൂന്തൽ ചെറിയ കഷണങ്ങൾ ആക്കി എടുക്കുക. ഇനി ഇതൊരു കുക്കറിൽ ഇട്ടു കാൽ സ്പൂൺ മഞ്ഞൾപൊടി യും, ആവശ്യത്തിന് ഉപ്പും അര ഗ്ലാസ് വെള്ളം കൂടി ചേർത്ത് രണ്ടു വിസിൽ വരുന്ന വരെ വേവിച്ചു എടുക്കുക.

ഇനി നമുക്ക് ഇതിലേക്ക് ആവശ്യമായ മസാല റെഡി ആക്കണം. അതിനായി ഒരു പാനിൽ നാലു സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് അര കപ്പ്‌ തേങ്ങ കൊത്ത് ഇട്ടു ഒന്നു വഴറ്റുക. ഇനി അതിലേക്ക് രണ്ടു സവാള നീളത്തിൽ കനം കുറച്ചു അരിഞ്ഞത് ഇട്ടു നല്ല വണ്ണം വഴറ്റുക. ഇനി അതിലേക്ക് ഒരു സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്തു നന്നായി വഴറ്റുക. അതിനു ശേഷം ഇതിലേക്ക് ഒന്നര സ്പൂൺ മുളക്പൊടി, രണ്ടു സ്പൂൺ മല്ലിപ്പൊടി, കാൽ സ്പൂൺ മഞ്ഞൾപൊടി, കാൽ സ്പൂൺ ഗരം മസാല, ഒന്നര സ്പൂൺ കുരുമുളക് പൊടി എന്നിവ കൂടി ചേർത്ത് നന്നായി പച്ച മണം മാറുന്നത് വരെ വഴറ്റുക.

ഇനി ഇതിലേക്ക് ഒരു തക്കാളി ചെറുതാ യി മുറിച്ചതും, കറിവേപ്പിലയും ഇട്ടു നന്നായി വഴറ്റുക. (ത൭ മീഡിയത്തിൽ വക്കണം. അല്ലെങ്കിൽ പൊടികളെല്ലാം പെട്ടെന്ന് കരിഞ്ഞുപോകും.)തക്കാളി ചേർത്ത് വഴറ്റി എണ്ണ തെളിഞ്ഞു വന്നാൽ നമുക്ക് ഇതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന കൂന്തൽ ചേർത്ത് വഴറ്റി എടുക്കണം. ഈ കൂന്തൽ മസാല ഡ്രൈ ആയി വേണ്ടവർക്ക് അധികം വെള്ളം ഒഴിക്കേണ്ടതില്ല. അല്ലെങ്കിൽ കുറച്ചു വെള്ളം ചേർത്ത് റോസ്റ്റ് പോലെ എടുക്കുകയും ആവാം. ഇപ്പോൾ നമ്മുടെ അടിപൊളി കൂന്തൽ മസാല റെഡി. ഈ കൂന്തൽ മസാല ചോറിന്റെ കൂടെ അടിപൊളി കോമ്പിനേഷൻ ആണ്.

Thanath Ruchi

Similar Posts