റെസ്റ്റോറന്റ് സ്റ്റൈലിൽ ചിക്കൻ ഫ്രൈഡ് റൈസ്; ഇങ്ങിനെ തയ്യാറാക്കി നോക്കു തീർച്ചയായും ഇഷ്ടപെടും
ഫ്രൈഡ് റൈസ് തയ്യാറാക്കാൻ വേണ്ടി രണ്ടു കപ്പ് ബസ്മതി അരി അര മണിക്കൂർ കുതിർത്തു വക്കണം. ശേഷം കുറച്ച് അധികം വെള്ളം വെച്ചു പാകത്തിന് ഉപ്പും രണ്ടു സ്പൂൺ ഓയിലും ചേർത്ത് തിളപ്പിക്കണം. (അരി തമ്മിൽ ഒട്ടി പിടിക്കാതെ ഇരിക്കുന്നതിന് വേണ്ടിയാണ് ഓയിൽ ചേർക്കുന്നത്.) ഇനി കുതിർന്ന അരി തിളയ്ക്കുന്ന വെള്ളത്തിൽ ചേർത്തു മുക്കാൽ വേവ് ആകുമ്പോൾ വാങ്ങി വെള്ളം ഊറ്റി തണുപ്പിക്കാൻ വെക്കണം. (ഒരു മണിക്കൂർ ഫ്രിഡ്ജിൽ വെച്ചാലും മതി.)
ഇനി ചിക്കൻ മാരിനെറ്റ് ചെയ്യണം. എല്ല് ഇല്ലാത്ത ചിക്കൻ ചെറിയ കഷ്ണം ആക്കുക. അതിലേക്ക് സോയ സോസ്, ഉപ്പ്, കുരുമുളക് പൊടി എന്നിവ ചേർത്ത് മിക്സ് ചെയ്ത് പത്തു മിനിറ്റ് മാറ്റി വക്കുക. ഇനി നമുക്ക് ഫ്രൈഡ് റൈസിലെക്ക് ആവശ്യമായ മസാല റെഡി ആക്കണം. അതിനു വേണ്ടി ഒരു പാൻ വച്ചു ചൂടാക്കി അതിലേക്ക് മൂന്നു സ്പൂൺ സൺ ഫ്ലവർ ഓയിൽ ചേർക്കുക. അതിലേക്ക് നമ്മൾ മാറ്റി വെച്ച ചിക്കൻ ചേർത്ത് ഫ്രൈ ചെയ്തു കോരി എടുക്കുക.
ഇനി അതേ ഓയിലെക്ക് നാലു മുട്ട പൊട്ടിച്ചത് ഒഴിച്ച് പൊരിച്ചു എടുക്കുക. അത് മാറ്റിയ ശേഷം അതെ ഓയിലേക്ക് വെളുത്തുള്ളിയും സ്പ്രിങ് ഒനിയനും കൂടി ചെറുതായി അരിഞ്ഞത് രണ്ടു സ്പൂൺ ചേർത്ത് നന്നായി വഴട്ടുക. ഇനി പച്ചക്കറികൾ ഓരോന്നായി ഇട്ടു കൊടുക്കാം. ആദ്യം സവാള ചെറുതായി അരിഞ്ഞത്, പിന്നെ കാരറ്റ്, ക്യാപ്സികം, ബീൻസ് എന്നിവ ചേർത്തു നന്നായി വഴറ്റുക. (പച്ചക്കറി കൾ കനം കുറച്ചു ചെറുതായി അരിഞ്ഞു എടുക്കണം. ഇവയുടെ നിറം മാറാൻ പാടില്ല. ത൭ ഹൈ ഫ്ലൈമിൽ തന്നെ വെക്കണം.)ഇനി നമ്മൾ പൊരിച്ചു മാറ്റി വച്ചിരിക്കുന്ന ചിക്കനും മുട്ടയും കൂടി ചേർക്കുക.
ഒന്നു മിക്സ് ചെയ്തു അതിലേക്ക് രണ്ടു സ്പൂൺ സോയ സൊസും, രണ്ടു സ്പൂൺ ടൊമാറ്റോ സൊസും കൂടി മിക്സ് ചെയ്യുക. ഒന്നര സ്പൂൺ കുരുമുളക് പൊടി കൂടി അതിലേക്ക് മിക്സ് ചെയ്യണം. ഇനി തണുപ്പിച്ചു മാറ്റി വച്ചിരിക്കുന്ന റൈസ് ഇതിലേക്ക് ഇട്ടു നന്നായി മിക്സ് ചെയ്ത് എടുക്കുക. ഉപ്പ് ആവശ്യമാണ് എങ്കിൽ ചേർക്കാൻ മറക്കരുത്. ലാസ്റ്റ് സ്പ്രിങ് ഒനിയൻ അതിനു മുകളിൽ വിതറി ഗാർനിഷ് ചെയ്യാം. ഈ ചിക്കൻ ഫ്രൈഡ് റൈസ് ചൂടോടെ തന്നെ കഴിക്കാൻ ആണ് ടേസ്റ്റ്. നല്ല ചില്ലി ചിക്കൻ, ഗോപി മഞ്ചുരിയൻ ഒക്കെ ഇതിന് അടിപൊളി കോമ്പിനേഷൻ ആണ്.
