മാമ്പഴ പുളിശ്ശേരിയുടെ മാധുര്യം ഓർമ്മയുണ്ടോ..? പഴമയുടെ രുചി ഉണർത്തുന്ന നാടൻ രുചി കൂട്ട്

ഈ കറി റെഡി ആക്കാൻ വേണ്ടത് നല്ല നാടൻ മാങ്ങ ആണ്. ഇനി അതില്ലെങ്കിൽ ഏതു വലിയ മാങ്ങ വച്ചും റെഡി ആക്കാവുന്നതെ ഉള്ളു. പക്ഷെ ടേസ്റ്റ് കൂടുതൽ ചെറിയ നാടൻ മാങ്ങ ക്കാണ്. ശരി, ഇനി നമുക്ക് എങ്ങിനെ ആണ് ഈ കറി റെഡി ആകുന്നത് എന്നു നോക്കാം. ചെറിയ മാങ്ങ ആണെകിൽ പത്തെണ്ണം എടുക്കുക. (വലുത് ആണെങ്കിൽ അഞ്ച് എണ്ണം മതിയാകും.) ഇനി മാങ്ങയുടെ തൊലി മാറ്റിയ ശേഷം മുഴുവൻ ആയി ഒരു ചട്ടിയിൽ ഇടുക.

വലിയ മാങ്ങാ മുറിച്ചു വേണം കറിയിൽ ഇടാൻ. അതിനു ള്ളിലെ വിത്ത് മാറ്റുവാൻ മറക്കരുത്. ഇനി അര സ്പൂൺ മുളക് പൊടി, കാൽ സ്പൂൺ മഞ്ഞൾപൊടി, ആവശ്യത്തിന് ഉപ്പ്, അര കപ്പ്‌ വെള്ളം എന്നിവ ചേർത്ത് അടുപ്പിൽ വക്കണം. ഇനി മധുര ത്തിനു വേണ്ടി രണ്ടു അച്ചു ശർക്കര കൂടി ചേർക്കണം. എന്നാൽ ആണ് ഒരു പ്രത്യേക ടേസ്റ്റ് ഉണ്ടാവുകയുള്ളൂ. പത്തു മിനിറ്റ് തിളപ്പിച്ച ശേഷം അതിലേക്ക് ഒരു കപ്പ് തൈര് ചേർത്തു കൊടുക്കണം.ത൭ മീഡിയം ആക്കി വക്കാൻ മറക്കരുത്.

ഇനി അതിലേക്ക് തേങ്ങ അരപ്പ് ചേർക്കണം. അതിനു വേണ്ടി ഒരു തേങ്ങാ ചിരകി അതിലേക്ക് ഒരു പച്ച മുളകും, ഒരു സ്പൂൺ കടുകും ചേർത്ത് നന്നായി അരച്ചു എടുക്കുക. ഈ കൂട്ട് കറിയിൽ ചേർത്ത് നന്നായി മിക്സ് ചെയ്തു എടുക്കുക. ഇനി കറി തിളയ്ക്കുവാൻ പാടില്ല. ഉടൻ തന്നെ വാങ്ങി വെക്കേണ്ടതാണ്. ഇനി കാൽ സ്പൂൺ ഉലുവ വറുത്തു പൊടിച്ചു ചേർക്കണം. ഉലുവ പൊടി ഇല്ലെങ്കിൽ വറവ് ഇടുമ്പോൾ ഉലുവ കൂടി ചേർത്താൽ മതി.

ഇനി നമുക്ക് താളിച് ഒഴിക്കണം. അതിനു വേണ്ടി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി രണ്ടു സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. ഇനി അതിലേക്ക് രണ്ടു സ്പൂൺ കടുകും, നാലു വറ്റൽ മുളകും, രണ്ടു തണ്ട് കറിവേപ്പിലയും ചേർത്ത് നന്നായി വഴറ്റി നമ്മുടെ കറിയിൽ ചേർക്കുക. ഇപ്പോൾ നമ്മുടെ സൂപ്പർ ആയ മാമ്പഴ പുളിശ്ശേരി തയ്യാർ.

Thanath Ruchi

Similar Posts