സൂപ്പർ ബീറ്റ്റൂട്ട് പച്ചടി റെഡി ആക്കാം ഞൊടിയിടയിൽ

ഒരു സദ്യ ആയാൽ ഒരുപാട് വിഭവങ്ങൾ വേണം അല്ലേ. ഇതാ എല്ലാവർക്കും ട്രൈ ചെയ്യാൻ പറ്റുന്ന ഒരു ഈസി റെസിപ്പി. ബീറ്റ്റൂട്ട് പച്ചടിക്ക് ആവശ്യമായ ചേരുവകൾ എന്തൊക്കയാണെന്ന് നോക്കാം. ബീറ്റ്റൂട്ട് 2 എണ്ണം, തേങ്ങ 1/2 മുറി, 2 പച്ചമുളക്, ഇഞ്ചി ചെറിയ കഷ്ണം, കടുക് 1 സ്പൂൺ, ജീരകം 1/4സ്പൂൺ, വെളിച്ചെണ്ണ 2 സ്പൂൺ, തൈര് 1/2 കപ്പ് (പുളി കുറഞ്ഞത്)കറിവേപ്പില, വറ്റൽ മുളക്, വെളിച്ചെണ്ണ, ഉപ്പ് എന്നിവ ആവശ്യത്തിന്.

ഇനി നമുക്ക് കറി റെഡി ആക്കാൻ തുടങ്ങാം. ആദ്യം ബീറ്റ്റൂട്ട് മീഡിയം സൈസ് വലുപ്പത്തിൽ കട്ട്‌ ചെയ്തു കുക്കറിൽ ഇടുക. 1/4ഗ്ലാസ്‌ വെള്ളം ഒഴിച്ചു കൊടുക്കണം. ആവശ്യത്തിന് ഉപ്പും ചേർത്ത് മൂടി വച്ചു 2വിസിൽ വരാൻ വെയിറ്റ് ചെയ്യുക. അപ്പോഴേക്കും നമുക്ക് അരപ്പ് റെഡി ആക്കണം. അതിനു വേണ്ടി തേങ്ങയും, ഇഞ്ചിയും, കടുകും, ജീരകവും, പച്ചമുളകും, 2 കറിവേപ്പില യും കൂടി മിക്സിയിൽ മഷിപോലെ അരച്ചു എടുക്കുക. ഇനി നമുക്ക് കുക്കർ തുറന്ന് ബീറ്റ്റൂട്ട് കഷണങ്ങൾ വെന്തോ എന്നു നോക്കാം. ശേഷം ഈ കഷണങ്ങൾ മിക്സിയിൽ ചെറുതായി ഒന്നു ക്രഷ് ചെയ്തു എടുക്കണം. വെള്ളം ചേർക്കാൻ പാടില്ല.

ഇനി ഈ ക്രഷ് ചെയ്ത ബീറ്റ്റൂട്ട് ഒരു പാനിലേക്ക് മാറ്റുക. വേവിക്കുമ്പോൾ ചേർത്ത വെള്ളം ബാക്കിയുള്ളത് കൂടി ഒഴിക്കുക. ഒന്നു ചൂടായി വന്നാൽ അരപ്പ് ചേർത്ത് തിളപ്പിക്കുക. ഇനി അതിലേക്ക് തൈര് ചേർക്കുക. (ഈ കറി യിൽ വെള്ളം അധികം ചേർക്കാൻ പാടില്ല. കുറുകിയാണ് ഇരിക്കുക.) തൈര് ചേർത്താൽ പിന്നെ തിളപ്പിക്കേണ്ട ആവശ്യം ഇല്ല. ഇപ്പോൾനമ്മുടെ കറി നല്ലൊരു പിങ്ക് കളർ ആയിട്ടുണ്ടാകും. ഇനി ഗ്യാസ് ഓഫ്‌ ചെയ്യുക. (ഉപ്പ് ആവശ്യത്തിന് ചേർക്കാൻ മറക്കരുത്.) ഇനി ഇതിലേക്ക് വറവ് ഇടണം. ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. ഇനി അതിലേക്ക് വറ്റൽ മുളകും, കറിവേപ്പില യും കൂടി വറുത്തു കറിയിൽ ചേർക്കുക. ഇപ്പോൾ നമ്മുടെ ഈസി ആയ ടേസ്റ്റി ആയ ബീറ്റ്റൂട്ട് പച്ചടി റെഡി. ഈ കറി ട്രൈ ചെയ്യാൻ ആരും മറക്കല്ലേ.

Thanath Ruchi

Similar Posts