സദ്യ സ്പെഷ്യൽ എരിശ്ശേരി റെഡി ആക്കാം ടേസ്റ്റിൽ ഒട്ടും കുറവില്ലാതെ
എരിശ്ശേരിക്ക് ആവശ്യമായ ചേരുവകൾ എന്തൊക്കെ ആണെന്ന് നോക്കാം. വൻ പയർ 1കപ്പ്, മത്തൻ 1കഷ്ണം, തേങ്ങ 1കപ്പ്, ജീരകം 1/2 സ്പൂൺ, മുളക്പൊടി 3/4 സ്പൂൺ, മഞ്ഞൾപൊടി 1/4 സ്പൂൺ, ഉപ്പ് ആവശ്യത്തിന്, വെളിച്ചെണ്ണ 4സ്പൂൺ, കടുക് 1സ്പൂൺ, വറ്റൽ മുളക് 2, കറിവേപ്പില 2തണ്ട്.
തയ്യാറാക്കുന്ന വിധം നോക്കാം. ആദ്യം പയർ വേവിച്ചു എടുക്കണം. 11/2 ഗ്ലാസ് വെള്ളം ഒഴിച്ച് കുക്കറിൽ പയർ വേവിച്ചു എടുക്കുക. ശേഷം കുക്കർ തുറന്ന് അതിലേക്ക് മത്തൻ കഷണങ്ങൾ ഇട്ടു കൊടുക്കണം.മുളക് പൊടിയും, മഞ്ഞൾപൊടി യും ആവശ്യത്തിന് ഉപ്പും ചേർത്ത് കുക്കർ അടച്ചു ഒരു വിസിൽ കൂടി അടിപ്പിച്ചു ഗ്യാസ് ഓഫ് ചെയ്യുക.
ഇനി നമുക്ക് ഇതിലേക്കു ആവശ്യമായ അരപ്പ് റെഡി ആക്കണം. നമ്മൾ എടുത്തു വച്ചിരിക്കുന്ന തേങ്ങയിൽ നിന്ന് പകുതി മിക്സിയുടെ ജാറിൽ ഇടുക. ജീരകം കൂടി ചേർത്ത് നന്നായി അരച്ച് എടുക്കുക. ഈ അരപ്പ് കറിയിലേക്ക് ഒഴിച്ച് കൊടുക്കുക. ഈ കറിയിൽ അധികം വെള്ളം ഉണ്ടാകില്ല. അതുകൊണ്ട് വെള്ളം അധികം ചേർക്കാൻ പാടില്ല. അരപ്പ് ഒഴിച്ചാൽ പിന്നെ കറി തിളയ്ക്കുവാൻ അനുവദിക്കരുത്. ചൂടായാൽ ഗ്യാസ് ഓഫ് ചെയ്യുക.
ഇനി ഇതിലേക്ക് വറവ് ഇടണം. അതിനു വേണ്ടി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. വറ്റൽമുളകും കറിവേപ്പിലയും ഇടുക. ശേഷം അതിലേക്ക് ബാക്കിയുള്ള തേങ്ങ ചേർത്ത് കൊടുത്ത് ചെറിയ ചൂടിൽ ബ്രൗൺ നിറം ആകുന്നതു വരെ വറുത്തു എടുക്കുക. ഈ വറവ് കറിയിൽ ചേർത്ത് ഒരു 5മിനിറ്റ് അടച്ചു വക്കുക. ഇപ്പോൾ നമ്മുടെ ഈസി ആയ ടേസ്റ്റി ആയ നാടൻ എരിശ്ശേരി റെഡി. ഈ സൂപ്പർ കറി ട്രൈ ചെയ്യാൻ ആരും മറക്കല്ലേ.
https://www.youtube.com/watch?v=SuM8fRCo-Dw
