ചായക്കട സ്പെഷ്യൽ പപ്പടവട എളുപ്പത്തിൽ റെഡിയാക്കാം

നല്ല ചൂടു കട്ടൻ ചായയുടെ കൂടെ പപ്പടവട കഴിക്കാൻ അടിപൊളി ആണല്ലേ. ഈ മഴക്കാലത്ത്‌ നാലു മണി പലഹാരം പപ്പടവട ആയിക്കോട്ടെ. പപ്പടം 10 എണ്ണം, അരിപ്പൊടി 1കപ്പ്, മൈദ 1സ്പൂൺ, കാശ്മീരി മുളക്പൊടി 1സ്പൂൺ, ഉപ്പ് ആവശ്യത്തിന്, കായപൊടി 1നുള്ള്, എള്ള് 1സ്പൂൺ, ജീരകം 1/2സ്പൂൺ

ആദ്യം നമുക്ക് പപ്പടം വെയിലത്തു വച്ചു 1/2മണിക്കൂർ ചൂടാക്കി എടുക്കണം. (പപ്പടവട നല്ല ക്രിസ്പ്പി ആകുന്നതിനു വേണ്ടി ആണ്.)ഇനി നമുക്ക് പപ്പടം മുക്കി പൊരിക്കാൻ ഉള്ള ബാറ്റർ റെഡി ആക്കണം. അതിനു വേണ്ടി ഒരു ബൗൾ എടുത്തു അതിലേക്ക് അരിപ്പൊടിയും, മൈദയും, മുളക്പൊടിയും, കായപൊടിയും, ആവശ്യത്തിന് ഉപ്പും (ഉപ്പ് ചേർക്കുമ്പോൾ ശ്രദ്ധിക്കണം.കാരണം പപ്പടത്തിൽ ഉപ്പ് ഉണ്ടാകും.) ചേർത്ത് ദോശമാവിന്റെ പരുവത്തിൽ മിക്സ് ചെയ്ത് എടുക്കുക. ശേഷം അതിലേക്ക് എള്ളും, ജീരകവും ചേർത്ത് ഒന്നുകൂടി മിക്സ് ചെയ്ത് മൂടി വച്ചു 1/2 മണിക്കൂർ റസ്റ്റ്‌ ചെയ്യാൻ വക്കണം.

ഇനി നമുക്ക് പപ്പടവട വറുത്തു എടുക്കാം. ചുവടു കട്ടിയുള്ള പാത്രം അടുപ്പിൽ വച്ചു ചൂടാക്കി ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിക്കുക.നല്ല വണ്ണം ചൂടായ ശേഷം ഒരു പപ്പടം എടുത്തു മാവിൽ മുക്കി വെളിച്ചെണ്ണയിലേക്ക് ഇട്ടു കൊടുക്കുക. ചൂട് മീഡിയം ആക്കി ഇടണം. ശേഷം തിരിച്ചും മറിച്ചും ഇട്ടു നന്നായി വറുത്തു കോരുക. (പപ്പടം ബാറ്ററിൽ മുക്കി എടുക്കുമ്പോൾ നന്നായി മാവ് തട്ടിയ ശേഷം എണ്ണയിലേക്ക് ഇട്ടു കൊടുക്കുക. )ഇപ്പോൾ നമ്മുടെ ഈസി ആയ, ടേസ്റ്റി ആയ അടിപൊളി പപ്പടവട റെഡി. ഈ റെസിപ്പി ട്രൈ ചെയ്യാൻ ആരും മറക്കല്ലേ.

Thanath Ruchi

Similar Posts