വായിൽ ഇട്ടാൽ അലിഞ്ഞു പോകുന്ന അടിപൊളി റവ കേസരി റെഡിയാക്കാം മിനിറ്റുകൾക്കുള്ളിൽ

ആദ്യം ഇതിനു ആവശ്യമായ സാധനങ്ങൾ എന്തൊക്ക എന്നു നോക്കാം. റവ 1 കപ്പ്, വെള്ളം 2 കപ്പ്, പഞ്ചസാര 1കപ്പ്‌ കൂട്ടുകയോ കുറക്കുകയോ ചെയ്യാം., നെയ്യ് 1/2കപ്പ്, യെല്ലോ ഫുഡ്‌ കളർ ഒരു നുള്ള്, അണ്ടിപ്പരിപ്പ്, മുന്തിരി 2സ്പൂൺ വീതം. പിന്നെ, റവ എടുക്കുന്ന കപ്പിൽ ബാക്കി എല്ലാ സാധനങ്ങളും എടുക്കാൻ മറക്കല്ലേ.

ഒട്ടും താമസിയാതെ നമുക്ക് റവ കേസരി റെഡിയാക്കാം. ആദ്യം ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി നെയ്യ് അര കപ്പ് ഒഴിച്ച് കൊടുക്കണം. അതിലേക്ക് അണ്ടിപ്പരിപ്പ്, മുന്തിരി എന്നിവ ഇട്ടു വറുത്തു കോരുക. ഇനി അതേ പാനിലേക്ക് റവ ഇട്ടു 2 മിനിറ്റ് വഴറ്റുക. റോസ്റ്റ് ചെയ്ത റവ ആണെങ്കിലും ഇങ്ങിനെ വഴറ്റി എടുക്കണം. ഇനി റവയുടെ നിറം മാറുന്നതിനു മുൻപ് അതിലേക്ക് എടുത്തു വച്ചിരിക്കുന്ന വെള്ളം ഒഴിച്ച് കൊടുക്കുക. ഈ സമയത്തു തന്നെ ഒരു നുള്ള് യെല്ലോ ഫുഡ്‌ കളർ ഒരു സ്പൂൺ പാലിൽ മിക്സ് ചെയ്ത് ചേർക്കുക. ചൂട് മീഡിയം ഫ്ലൈമിൽ വക്കണം. റവ യിലെ വെള്ളം വറ്റിയാൽ അതിലേക്ക് പഞ്ചസാര ചേർത്തു കൊടുക്കുക.

നന്നായി മിക്സ് ചെയ്തു കൊണ്ടിരിക്കാൻ മറക്കരുത്. ഇപ്പോൾ അതിൽ നിന്നും പഞ്ചസാര അലിഞ്ഞു വെള്ളം ഇറങ്ങി വരും. നന്നായി ഇളക്കി കൊടുത്തു കൊണ്ടിരിക്കുക. വെള്ളം വറ്റിയ സമയത്ത് അതിലേക്ക് അണ്ടിപ്പരിപ്പ് മുന്തിരി ചേർത്ത് കൊടുത്ത് നന്നായി മിക്സ് ചെയ്ത് എടുക്കുക. പാനിൽ നിന്ന് വിട്ടു വരുന്ന സമയത്ത് ഇറക്കി വക്കണം. ഇപ്പോൾ നമ്മുടെ ഈസി ആയ, ടേസ്റ്റി ആയ റവ കേസരി റെഡി. ഇത്രയും സിംപിൾ ആയ ഈ മധുരം ആരും ട്രൈ ചെയ്യാൻ മറക്കല്ലേ.

Thanath Ruchi

Similar Posts