ഹോട്ടൽ സ്റ്റൈലിൽ അടിപൊളി ചിക്കൻ ചുക്ക തയ്യാറാക്കാം
ഇന്നു നമുക്ക് ഒരു സ്പെഷ്യൽ ടേസ്റ്റ് ഉള്ള ചിക്കൻ ചുക്ക റെഡിയാക്കാം. അതിനു 1 കെജി ചിക്കൻ മീഡിയം സൈസ് വലുപ്പത്തിൽ കട്ട് ചെയ്തത്, സവാള 3എണ്ണം, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 2 സ്പൂൺ, മുളക്പൊടി 1 1/2 സ്പൂൺ, മഞ്ഞൾപൊടി 1/2സ്പൂൺ, ഉപ്പ് ആവശ്യത്തിന്, കുരുമുളക് പൊടി 1/2സ്പൂൺ, ഗരം മസാല 1/2സ്പൂൺ,ഓയിൽ 6സ്പൂൺ, കറിവേപ്പില, 2തണ്ട് എന്നിവ നമുക്ക് ആവശ്യമുണ്ട്.
ഇനി നമുക്ക് ഇത് റെഡി യാക്കി എടുക്കണം. അതിനു വേണ്ടി ആദ്യം 3 സവാള നീളത്തിൽ കനം കുറച്ചു അരിഞ്ഞു എടുക്കുക. ഇനി ഒരു പാൻ അടുപ്പിൽ വച്ച ശേഷം 4സ്പൂൺ ഓയിൽ ഒഴിച്ച് കൊടുക്കുക. അതിലേക് സവാള ചേർത്ത് നന്നായി ബ്രൗൺ നിറം ആകുന്നതു വരെ മീഡിയം ചൂടിൽ ഇട്ടു വഴറ്റി എടുത്ത് മാറ്റി വക്കുക.
ഇനി ചിക്കൻ നന്നായി വൃത്തിയായി കഴുകി എടുക്കുക. അതിലേക്ക് മുളക്പൊടിയും, മഞ്ഞൾപൊടിയും, ആവശ്യത്തിന് ഉപ്പും, ഗരം മസാലയും, കുരുമുളക് പൊടിയും, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പിന്നെ നമ്മൾ വറുത്തു വച്ചിരിക്കുന്ന സവാളയും കുറച്ചു കറിവേപ്പിലയും ചേർത്ത് നന്നായി കൈ കൊണ്ട് മിക്സ് ചെയ്ത് എടുക്കുക. അതിനു ശേഷം ആ പാത്രം മൂടി 1/2മണിക്കൂർ റസ്റ്റ് ചെയ്യാൻ വക്കണം. (ചിക്കനിലെ ക്ക് നന്നായി മസാല പിടിക്കുവാ ൻ വേണ്ടിയാണ് ഇങ്ങിനെ ചെയ്യുന്നത്.)
ഇനി ഒരു പാൻ അടുപ്പിൽ വച്ചു 2സ്പൂൺ ഓയിൽ ഒഴിച്ച് ചൂടാക്കി അതിലേക് ഈ ചിക്കൻ ഇട്ടു കൊടുക്കുക. ആദ്യത്തെ 5 മിനിറ്റ് ഹൈ ഫ്ലൈമി ൽ ഇട്ടു നന്നായി മിക്സ് ചെയ്യുക. ശേഷം മീഡിയം ഫ്ലൈമിൽ വച്ചിട്ട് അടച്ചു വച്ചു വേവിച്ചു എടുക്കണം. വെള്ളം ഒഴിക്കേണ്ട ആവശ്യം ഇല്ല. കുറച്ചു കഴിഞ്ഞാൽ ചിക്കനിൽ നിന്നും വെള്ളം ഇറങ്ങും. ഇടക്ക് ഇളക്കി കൊണ്ടിരിക്കാൻ മറന്നു പോകരുത്. വെള്ളം ഒക്കെ വറ്റി നല്ല ബ്രൗൺ നിറം ആയാൽ വാങ്ങി വക്കുക. കുറച്ചു കറിവേപ്പില കൂടി ചേർത്ത് മിക്സ് ചെയ്താൽ ആരുടേയും വായിൽ കപ്പലോടുന്ന അടിപൊളി ചിക്കൻ ചുക്ക റെഡി. ഈ ചിക്കന്റെ സ്മെല്ലും അതുപോലെ ടേസ്റ്റ് ഒരു അടാർ സംഭവാട്ടോ.. ആരും ട്രൈ ചെയ്യാൻ മറക്കല്ലേ..
