തേങ്ങ വറുത്തരച്ച നല്ല നാടൻ മട്ടൻ കറി ഈസി ആയി തയ്യാറാക്കാം

മട്ടൺ 1/2 കെജി, ചെറിയ ഉള്ളി (മുഴുവനോടെ)10 എണ്ണം, ഇഞ്ചി വെളുത്തുള്ളി (ചതച്ചത് )2സ്പൂൺ, തേങ്ങാക്കൊത്ത്‌ 1/2കപ്പ്, തേങ്ങ(ചിരകിയത് ) 1/2മുറി, മുളക്പൊടി 11/2 സ്പൂൺ, മല്ലിപ്പൊടി 2സ്പൂൺ, മഞ്ഞൾപൊടി 1/2സ്പൂൺ, കുരുമുളക് 1സ്പൂൺ, ജീരകം 1/2സ്പൂൺ, പെരുംജീരകം 1സ്പൂൺ, ഉപ്പ് ആവശ്യത്തിന്, വെളിച്ചെണ്ണ 4സ്പൂൺ, കറിവേപ്പില 2തണ്ട്.

ഇനി തയ്യാറാക്കുന്ന വിധം നോക്കാം. ആദ്യം ഒരു പാൻ വച്ചു ചൂടാക്കി മുളക്പൊടി യും, മല്ലിപൊടി യും കൂടി ഡ്രൈ റോസ്റ്റ് ചെയ്തു മാറ്റി വക്കണം. ഇനി നമുക്ക് മട്ടൻ നന്നായി വൃത്തിയായി കഴുകി എടുക്കണം. അതിലേക്ക് ചൂടാക്കിയ പൊടിയും മഞ്ഞൾപൊടി യും ആവശ്യത്തിന് ഉപ്പും, ചെറിയ ഉള്ളിയും, തേങ്ങ കൊത്തും, ഇഞ്ചി, വെളുത്തുള്ളി ചതച്ചതും ചേർത്ത് നന്നായി കൈ കൊണ്ട് ഞെരടി 10മിനിറ്റ് അടച്ചു വക്കുക. അതിനു ശേഷം കുക്കറിൽ 1/4 ഗ്ലാസ്‌ വെള്ളം ചേർത്ത് മട്ടൺ 5വിസിൽ വരുന്ന വരെ വെയിറ്റ് ചെയ്യുക.

ഇനി നമുക്ക് തേങ്ങ വറുത്തു എടുക്കണം. അതിനു വേണ്ടി ചൂടായ ചീനചട്ടിയിൽ 2സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. അതിലേക്ക് ജീരകം, പെരും ജീരകം കുരുമുളക് എന്നിവ ചേർത്ത് കൊടുക്കുക. ഇനി അതിലേക്ക് ചിരകിയ തേങ്ങ ചേർത്ത് കൊടുക്കണം. 1തണ്ട് കറിവേപ്പില ചേർക്കുക. ചെറിയ തീയിൽ നന്നായി ബ്രൗൺ നിറം ആകുന്നതു വരെ വറുത്തു എടുക്കുക. ചൂടാറിയ ശേഷം ഇത് നന്നായി മഷി പോലെ അരച്ച് എടുക്കുക.

ഇനി കുക്കർ തുറന്ന് ഈ അരപ്പ് കറിയിലേക്ക് ഒഴിക്കുക. നന്നായി തിളപ്പിക്കുക. വെള്ളത്തിന്റെ ആവശ്യത്തിന് അനുസരിച്ചു കൂട്ടുകയോ കുറക്കുകയോ ചെയ്യണം. പാകമായാൽ വാങ്ങി വക്കുക. ഇനി നമുക്ക് ഇതിലേക്ക് ഉള്ളി വറുത്തു ഇടണം. അതിനായി ഒരു പാൻ വച്ച ശേഷം 2സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് വട്ടത്തിൽ അരിഞ്ഞെടുത്ത 5ഉള്ളി ചേർത്ത് നന്നായി ബ്രൗൺ നിറം ആകുന്ന വരെ വഴറ്റി കറിവേപ്പില യും കൂടി ചേർത്ത് കറിയിൽ ഒഴിച്ചാൽ നമ്മുടെ സൂപ്പർ നാടൻ മട്ടൻ കറി റെഡി. അപ്പോൾ ഈ അടിപൊളി മട്ടൺ കറി ട്രൈ ചെയ്യാൻ ആരും മറക്കല്ലേ

Thanath Ruchi

Similar Posts