തേങ്ങ ചേർക്കാതെ അടിപൊളി ടേസ്റ്റിൽ കടല കറി എങ്ങിനെയാണ് റെഡി ആക്കുന്നത് എന്നു നോക്കാം

അപ്പത്തിന്റെയോ പുട്ടിന്റെയോ ദോശയുടെയോ എന്തിന്റെ യും കൂടെ കഴിക്കാൻ പറ്റുന്ന അടിപൊളി കറി ആണിത്. അപ്പോൾ നമുക്ക് സ്റ്റാർട്ട്‌ ചെയ്യാം. ഒരു കപ്പ് കടല വെള്ളത്തിൽ ഇട്ടു 8മണിക്കൂർ കുതിർക്കുക. ഇനി ഇതിലേക്ക് ആവശ്യമായ സാധനങ്ങൾ ഒന്നു റെഡി ആക്കി വെക്കാം. മുളക്പൊടി 1സ്പൂൺ, മല്ലിപ്പൊടി 2സ്പൂൺ, മഞ്ഞൾപൊടി 1/4സ്പൂൺ, ഗരം മസാല 1/2സ്പൂൺ, സവാള 1, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 1സ്പൂൺ, തക്കാളി 1, വെളിച്ചെണ്ണ 3സ്പൂൺ, ഉപ്പ് ആവശ്യത്തിന്, മല്ലിയില, കറിവേപ്പില 2തണ്ട്.

ഇനി നമുക്ക് കടല വേവിച്ചു എടുക്കണം. അതിനു ഒരു കുക്കറിൽ കടല ഇട്ടു ആവശ്യത്തിന് വെള്ളം ഒഴിച്ച് മഞ്ഞൾപൊടി കൂടി ചേർത്ത് 4 വിസിൽ വരുന്ന വരെ വേവിച്ചു മാറ്റുക. ഞെക്കി നോക്കുമ്പോൾ അമർന്നു പോകണം.

ഇനി ഒരു പാൻ വെച്ചു ചൂടാകുമ്പോൾ അതിലേക്ക് സവാള ചെറുതായി അരിഞ്ഞത് ചേർക്കുക. ഇനി അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് കൂടി ചേർത്ത് നന്നായി വഴറ്റുക. നന്നായി വഴന്നു വന്നാൽ അതിലേക്ക് പൊടികൾ ഓരോന്നായി ചേർക്കുക. പച്ചമണം മാറിയാൽ അതിലേക്ക് തക്കാളി ചേർക്കുക. നന്നായി വാടി വന്നാൽ വാങ്ങി വക്കുക. ചൂടാറിയ ശേഷം ഇത് നമുക്ക് അരച്ച് എടുക്കണം. ഇത് അരക്കുന്നതിന്റെ കൂടെ 2സ്പൂൺ വേവിച്ച കടല കൂടി ചേർത്ത് അരക്കു ക. ഇനി ഈ അരപ്പ് നമുക്ക് കറിയിൽ ചേർത്ത് തിളപ്പിക്കണം. കറിയിൽ ആവശ്യത്തിന് ഉപ്പ് ചേർക്കാൻ മറക്കരുത് കേട്ടോ. വേണമെങ്കിൽ കറിയിൽ വെള്ളം ചേർക്കാം. നല്ലവണ്ണം തിളച്ചു തുടങ്ങിയാൽ മല്ലിയില യും കറിവേപ്പില യും ചേർക്കുക. കടല നമ്മൾ അരച്ച് ചേർത്തത് കൊണ്ട് ഈ കറിക്ക് നല്ല കൊഴുപ്പും നല്ല ടേസ് റ്റും ഉണ്ടാകും. ഈ സ്പെഷ്യൽ കടല കറി ട്രൈ ചെയ്യാൻ ആരും മറക്കല്ലേ.

Thanath Ruchi

Similar Posts