|

നല്ല നാടൻ മട്ടൺ റോസ്റ്റ് ഉണ്ടാക്കുന്ന വിധം; ഇതിന്റെ രുചി ഒന്ന് വേറെ തന്നെ

അധികം വളച്ചു കെട്ടില്ലാതെ എളുപ്പത്തിൽ എങ്ങിനെ യാണ് മട്ടൺ റോസ്റ്റ് തയ്യാറാക്കുന്നത് എന്നു നോക്കാം. അതിനു വേണ്ടി 1/2 കെജി മട്ടൻ നന്നായി കഴുകി വൃത്തിയാക്കി എടുക്കുക. ഇനി ഇതിലേക്ക് ആവശ്യമായ സാധനങ്ങൾ റെഡിയാക്കി വെക്കണം. മുളകുപൊടി 1 1/2 സ്പൂൺ, മല്ലിപ്പൊടി 21/2 സ്പൂൺ, മഞ്ഞൾപൊടി 1/2സ്പൂൺ, സവാള 1, ചെറിയ ഉള്ളി 10, ഇഞ്ചി- വെളുത്തുള്ളി (ചതച്ചത് )2സ്പൂൺ, ഗരം മസാല 1/2സ്പൂൺ, കുരുമുളക് പൊടി 1/2സ്പൂൺ, വെളിച്ചെണ്ണ 4 സ്പൂൺ, ഉപ്പ് ആവശ്യത്തിന്, തേങ്ങാക്കൊത്ത്‌ 1പിടി, മല്ലിയില, കറിവേപ്പില (2തണ്ട് വീതം )

ഇനി തയ്യാറാക്കുന്നത് എങ്ങിനെ എന്നു നോക്കാം. ആദ്യം മുളക്പൊടി യും മല്ലിപൊടിയും കൂടി ചൂടായ പാനിൽ ഇട്ടു 2മിനിറ്റ് ഡ്രൈ റോസ്റ്റ് ചെയ്ത് എടുക്കുക. ഒരു കുക്കറിൽ മട്ടൺ കഷണങ്ങൾ ഇട്ടു അതിലേക്ക് ചൂടാക്കിയ പൊടി കൂടി ഇടണം. മഞ്ഞൾപൊടി ഇടാൻ മറക്കരുത്. ഇഞ്ചി വെളുത്തുള്ളി ചതച്ചത് ചേർത്ത് കൊടുക്കുക. ഇനി ആവശ്യത്തിന് ഉപ്പും 1/2ഗ്ലാസ്‌ വെള്ളവുംചേർത്ത്നന്നായി കൈ കൊണ്ട് മിക്സ് ചെയ്തു എടുക്കുക. ശേഷം മൂടി വച്ചു 5 വിസിൽ വരുന്ന വരെ വെയിറ്റ് ചെയ്യണം.

ഇനി ഒരു പാൻ അടുപ്പിൽ വച്ചു 4 സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. അതിലേക്ക് സവാള നീളത്തിൽ അരിഞ്ഞത് ഇട്ടു വഴറ്റി എടുക്കുക. അതിലേക്ക് തേങ്ങാക്കൊത്ത്‌, ചെറിയ ഉള്ളി എന്നിവ ചേർത്ത് നന്നായി വഴറ്റി വേവിച്ചു വെച്ചിരിക്കുന്ന മട്ടൺ മുഴുവനായും ഒഴിച്ചു കൊടുക്കുക. അല്പം ഗരം മസാല യും ചേർക്കുക. ഇനി അതിലെ വെള്ളം വറ്റുന്നത് വരെ ചെറിയ തീയിൽ റോസ്റ്റ് ചെയ്ത് എടുക്കുക. ഇനി അതിലേക്ക് കുരുമുളക് പൊടി ചേർക്കുക. അവസാനം കറി വേപ്പിലയും, മല്ലിയിലയും ചേർത്ത് വാങ്ങി വക്കുക. ഇപ്പോൾ നമ്മുട നാടൻ സ്റ്റൈൽ മട്ടൺ റോസ്റ്റ് റെഡി.

Thanath Ruchi

Similar Posts