വളരെ എളുപ്പത്തിൽ ടേസ്റ്റി ആയ ചെമ്മീൻ വട തയ്യാറാക്കി നോക്കിയാലോ

ഈ ചെമ്മീൻ വട തയ്യാറാക്കി എടുക്കാൻ വളരെ എളുപ്പമാണ്. അതുപോലെ ഭയങ്കര സ്വാദ് ആണ്. ചെമ്മീൻ വട സാധാരണ വെറുതെ കഴിക്കാൻ വേണ്ടിയല്ല തയ്യാറാക്കി എടുക്കുന്നത്. ചോറിന്റെ കൂടെ കഴിക്കാൻ വേണ്ടിയാണ്. പക്ഷെ വെറുതെ കഴിച്ചാലും ഒരു പ്രശ്നവും ഇല്ല കേട്ടോ..

അപ്പോൾ നമുക്ക് ഇതെങ്ങിനെ ആണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. ആദ്യം അര കിലോ ചെമ്മീൻ തോൽ കളഞ്ഞു നന്നായി വൃത്തിയാക്കി കഴുകി എടുക്കുക.ചെമ്മീനിന് മുകളിൽ കറുത്ത നിറത്തിൽ ഉള്ള ത്രഡ് എടുത്തു മാറ്റാൻ പ്രത്യേകം ശ്രദ്ധിക്കണം. അതു വയറ്റിൽ ചെന്നാൽ പല പ്രശ്നങ്ങളും ഉണ്ടാകും കേട്ടോ. ഇനി രണ്ടു സവാള കനം കുറച്ചു കൊത്തി അരിഞ്ഞു എടുക്കുക. അതിലേക്ക് മൂന്നു പച്ചമുളക് ചെറുതായി അരിഞ്ഞത്, രണ്ടു തണ്ട് കറിവേപ്പില അരിഞ്ഞത്, ഒരു ചെറിയ കഷ്ണം ഇഞ്ചി ചതച്ചത്, ഒരു സ്പൂൺ മുളക്പൊടി, കാൽ സ്പൂൺ മഞ്ഞൾപൊടി, അര സ്പൂൺ കുരുമുളക് പൊടി, അര സ്പൂൺ ഗരം മസാല, പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി കൈ കൊണ്ട് തന്നെ മിക്സ്‌ ചെയ്തു എടുക്കുക.

ഇനി അതിലേക്ക് നമ്മൾ കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന ചെമ്മീൻ ചേർത്ത് കൊടുക്കണം. വെറുതെ ചേർത്താൽ പോരാ കേട്ടോ. നന്നായി ചതച്ചു വേണം ചേർത്ത് കൊടുക്കാൻ. മിക്സിയിൽ ഇട്ടാൽ ചെമ്മീൻ ആകെ അരഞ്ഞു പോകും. അതുകൊണ്ട് കല്ലിൽ വച്ചു നന്നായി ചതച്ചു ചേർത്താൽ മതി. ഇനി രണ്ടു സ്പൂൺ മൈദ കൂടി ചേർത്ത് കൊടുക്കുക. ഇനി എല്ലാം കൂടെ നന്നായി മിക്സ്‌ ചെയ്യണം. വേണമെങ്കിൽ രണ്ടു സ്പൂൺ വെള്ളം ചേർത്ത് കൊടുക്കണം. പിടിക്കുമ്പോൾ വടയുടെ ഷെപ്പിൽ കിട്ടണം. ഇനി പത്തു മിനിറ്റ് അടച്ചു വക്കണം. ഇനി ഒരു പാൻ ചൂടാക്കി മുക്കി പൊരിക്കാൻ ആവശ്യത്തിന് ഉള്ള വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക. അതിലേക്ക് ഓരോ ഉരുള എടുത്തു കയ്യിൽ വച്ചു പരത്തി എണ്ണയിലേക്ക് ഇട്ടു കൊടുക്കുക. ഇനി മറിച്ചും ഇട്ടു കൊടുക്കണം. ഇങ്ങിനെ തന്നെ എല്ലാ ചെമ്മീൻ വടയും വറുത്തു എടുക്കുക. ഇപ്പോൾ നമ്മുടെ അടിപൊളി ചെമ്മീൻ വട തയ്യാർ… !!

Thanath Ruchi

Similar Posts