അടിപൊളി ടേസ്റ്റിൽ ചോറിന്റെ കൂടെ കറു മുറെ കഴിക്കാൻ ഉണക്ക ചെമ്മീൻ ഡ്രൈ റോസ്റ്റ്

ചോറ് കഴിക്കുമ്പോൾ ഈ ഉണക്ക ചെമ്മീൻ വറുത്തത് ഉണ്ടെങ്കിൽ പിന്നെ വേറൊന്നും വേണ്ട. അത്രയും ടേസ്റ്റ് ആണെന്നെ. അപ്പോൾ പിന്നെ എങ്ങിനെ ആണ് ഉണക്ക ചെമ്മീൻ വറുത്തു എടുക്കുന്നത് എന്ന് നോക്കാം. ആദ്യം നൂറ്റി അമ്പതു ഗ്രാം ഉണക്ക ചെമ്മീൻ എടുത്തു നന്നായി കഴുകി വൃത്തിയാക്കി എടുക്കുക. അതിനു ശേഷം അതിന്റെ തലയും, കാലും എല്ലാം കളഞ്ഞു വൃത്തിയാക്കി എടുക്കുക. ഇനി ചെമ്മീനിലേക്ക് പാകത്തിന് ഉപ്പ് ചേർത്ത് അഞ്ചു മിനിറ്റ് അടച്ചു വക്കണം.

ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അര കപ്പ് വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക. അതിലേക്ക് നമ്മൾ വൃത്തിയാക്കി വച്ചിരിക്കുന്ന ചെമ്മീൻ ചേർത്ത് കൊടുത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇനി ചൂട് നന്നായി കുറച്ചു വക്കണം. ചെറിയ ചൂടിൽ നന്നായി സമയം എടുത്തു വറുത്തു എടുക്കുക. ഈ സമയത്ത് ചൂട് കൂട്ടി വച്ചാൽ ചെമ്മീൻ പെട്ടെന്ന് കരിഞ്ഞു പോകും. അല്ലെങ്കിൽ ഒരു ടേസ്റ്റ് ഉണ്ടാകുകയുമില്ല.

ഇനി ചെമ്മീൻ നന്നായി മൊരിഞ്ഞു വന്നാൽ വാങ്ങി വക്കണം. ശേഷം ബാക്കിയുള്ള വെളിച്ചെണ്ണയിൽ ഒരു പിടി ചെറിയ ഉള്ളി ചതച്ചത് ചേർത്ത് കൊടുക്കണം. ( ഉള്ളി എത്ര കൂടിയോ അത്രയും ടേസ്റ്റ് കൂടും.) ഇനി ഉള്ളി നന്നായി വഴറ്റുക. നല്ല ഗോൾഡൻ ബ്രൗൺ നിറം ആയാൽ അതിലേക്ക് രണ്ടു സ്പൂൺ വറ്റൽമുളക് ചതച്ചത്, ഒരു സ്പൂൺ കാശ്മീരി മുളക്പൊടി എന്നിവ ചേർത്ത് കൊടുക്കണം. ഇനി കുറച്ചു കറിവേപ്പില കൂടി ചേർത്ത് നന്നായി മിക്സ്‌ ചെയ്തു എടുക്കുക. ഇനി അതിലേക്ക് വറുത്തു വച്ചിരിക്കുന്ന ചെമ്മീൻ ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. ഇനി രണ്ടു സ്പൂൺ വിനിഗർ കൂടി ചേർത്ത് നന്നായി മിക്സ്‌ ചെയ്തു വാങ്ങി വക്കുക. ഇപ്പോൾ നമ്മുടെ അടിപൊളി നാടൻ ഉണക്ക ചെമ്മീൻ ഡ്രൈ റോസ്റ്റ് തയ്യാർ… ! ഇത് നന്നായി ചൂടാറിയ ശേഷം അടച്ചു ഉറപ്പുള്ള ഒരു പാത്രത്തിലേക്ക് മാറ്റി സൂക്ഷിച്ചു വക്കണം. മൂന്നു ആഴ്ച വരെ ഒരു കേടും ഇല്ലാതെ ഇരിക്കും.

Thanath Ruchi

Similar Posts