നല്ല നാടൻ ചീര കറി തയ്യാറാക്കിയാലോ; വളരെ എളുപ്പത്തിൽ ഊണിന് ഒരു ഒഴിച്ചു കറി ഇതുണ്ടെങ്കിൽ വേറെ ഒന്നും വേണ്ട
ചീര കറി വളരെ ടേസ്റ്റ് ഉള്ള കറി ആണ്. അപ്പോൾ ഈ കറി എങ്ങിനെ ആണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. ഈ കറി പരിപ്പ് ചേർത്താണ് തയ്യാറാക്കി എടുക്കുന്നത്. ആദ്യം ഒരു കെട്ട് ചീര നന്നായി കഴുകി വൃത്തിയാക്കി എടുക്കുക. അതിനു ശേഷം കുനു കുനെ അരിഞ്ഞു എടുക്കണം. ( ചീരയുടെ ഇലയും, ഇളം തണ്ടും ചേർക്കാം. ) ഇനി അര കപ്പ് പരിപ്പ് നന്നായി കഴുകി വൃത്തിയാക്കി എടുക്കുക. അതിനു ശേഷം ഒരു കുക്കറിൽ ഇട്ടു പാകത്തിന് വെള്ളവും, അര സ്പൂൺ മഞ്ഞൾപൊടിയും ചേർത്ത് രണ്ടു വിസിൽ വരുന്നത് വരെ വേവിച്ചു എടുക്കുക.
അതിനു ശേഷം അരിഞ്ഞു എടുത്ത ചീര പരിപ്പിൽ ചേർത്ത് കൊടുക്കുക. ഇനി ഒരു സ്പൂൺ മുളക്പൊടിയും, പാകത്തിന് ഉപ്പും കൂടി ചേർത്ത് കൊടുക്കുക. ഇനി നന്നായി മിക്സ് ചെയ്തു തിളപ്പിക്കണം. ഇത് വെന്തു വരുന്ന സമയത്തു നമുക്ക് കറിയിലേക്ക് ആവശ്യമായ അരപ്പ് റെഡി ആക്കണം. അര മുറി തേങ്ങ ചിരകിയത്, രണ്ടു ചെറിയ ഉള്ളി, കാൽ സ്പൂൺ ചെറിയ ജീരകം പാകത്തിന് വെള്ളം എന്നിവ ചേർത്ത് നന്നായി അരച്ചു എടുക്കണം.
ഇനി ഈ അരപ്പ് കറിയിലേക്ക് ചേർത്ത് കൊടുക്കുക. കറിയിൽ വെള്ളം വേണ്ടത് അനുസരിച്ചു ചേർത്ത് കൊടുക്കുക. ( ഈ ചീര കറി കുറുകി ഇരിക്കുന്നതാണ് ടേസ്റ്റ്. )അരപ്പ് ചേർത്താൽ പിന്നെ ഒന്നു ചൂടായാൽ മതി. കറി തിളപ്പിക്കരുത്. ശേഷം ത൭ ഓഫ് ചെയ്യുക. ഇനി ഒരു ചട്ടി അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് രണ്ടു സ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക.
ഇനി ഒരു സ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക. രണ്ടു വറ്റൽമുളക് കൂടി ചേർത്ത് കൊടുക്കുക. ഇനി അഞ്ചോ ആറോ ചെറിയ ഉള്ളി വട്ടത്തിൽ അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റുക. നല്ല ഗോൾഡൻ ബ്രൗൺ നിറം വന്നാൽ വാങ്ങി കറിയിലേക്ക് ചേർത്ത് കൊടുക്കണം. ഇപ്പോൾ നമ്മുടെ അടിപൊളി ചീര കറി തയ്യാർ… !!
