പഴുത്ത ചക്കപ്പഴം കൊണ്ട് ടേസ്റ്റി ആയ ദോശ തയ്യാറാക്കി എടുത്തു നോക്കു; രുചിയിലും ഗുണത്തിലും കേമൻ

നല്ല ടേസ്റ്റ് ഉള്ള ഒരു വെറൈറ്റി ദോശ ആണിത്. വളരെ സിംപിൾ ആയി എല്ലാവർക്കും പരീക്ഷിക്കാൻ പറ്റുന്ന അടിപൊളി ദോശ. അപ്പോൾ എങ്ങിനെ ആണ് ഈ വ്യത്യസ്തമായ ദോശ തയ്യാറാക്കി എടുക്കുന്നത് എന്നു നോക്കാം.

ആദ്യം രണ്ടു കപ്പ് പച്ചരി നാലോ അഞ്ചോ മണിക്കൂർ കുതിർത്തു എടുക്കുക. ( കൂടുതൽ സമയം കുതിർത്താലും കുഴപ്പം ഇല്ല. ) ഇനി പച്ചരി പാകത്തിന് വെള്ളം ചേർത്ത് നന്നായി അരച്ചു എടുക്കുക. അതിനു ശേഷം അര മുറി തേങ്ങ ചിരകിയത്, ഒരു ശർക്കര ചെറുതായി ചീകിയത്, അര സ്പൂൺ ഉപ്പ്, എട്ടു ചക്ക ചുള നാരും, കുരുവും മാറ്റിയത് എന്നിവ ചേർത്ത് കൊടുക്കുക. ഇനി ഒന്നു കൂടി നന്നായി അരച്ചു എടുക്കണം. സാധാ ദോശയുടെ അയവിൽ മാവ് ശരിയാക്കി എടുത്താൽ മതി.

ഇനി ആ മാവിലേക്ക് അൽപ്പം ചക്ക ചുള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കാം. ചക്ക കടിക്കാൻ ഇഷ്ടമുണ്ടെങ്കിൽ മാത്രം ഇങ്ങിനെ ചെയ്താൽ മതി. ഇനി ഒരു ദോശ പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് ഒരു തവി മാവ് കോരി ഒഴിച്ച് നന്നായി പരത്തി എടുക്കുക. സാധാ ദോശ പരത്തുന്നതു പോലെ പരത്തി എടുക്കണം. ഇനി അതിനു മുകളിൽ അൽപ്പം വെളിച്ചെണ്ണ അല്ലെങ്കിൽ നെയ്യ് തടവി കൊടുക്കണം. ഒരു സൈഡ് നന്നായി പാകം ആയാൽ തിരിച്ചു ഇടുക.

ഇനി വാങ്ങി വക്കാം. ഇനി ബാക്കി എല്ലാ മാവു കൊണ്ടും ഇങ്ങനെ ദോശ ചുട്ടു എടുക്കുക. ഇപ്പോൾ നമ്മുടെ അടിപൊളി ചക്ക ദോശ തയ്യാർ… !! ഈ ദോശക്ക് നല്ല എരിവുള്ള ഉള്ളി ചമ്മന്തിയാണ് ബെസ്റ്റ് കോമ്പിനേഷൻ. അല്ലങ്കിൽ വെറുതെ കഴിക്കാനും ഈ ദോശ ഭയങ്കര ടേസ്റ്റ് ആണ്. പച്ചരിക്ക് പകരം ഗോതമ്പ് പൊടി കൊണ്ടും അടിപൊളിയായി ഈ ദോശ തയ്യാറാക്കി എടുക്കാം.

Thanath Ruchi

Similar Posts