പുതു രുചിയിൽ ഒരു പൊളി പായസം; പാലട പായസത്തിനേക്കാൾ ടേസ്റ്റിൽ
അപ്പോൾ എങ്ങിനെ ആണ് ഈ വെറൈറ്റി ആയ പായസം തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. ആദ്യം നൂറു ഗ്രാം പാസ്ത വേവിച്ചു എടുക്കണം. അതിനു വേണ്ടി ഒരു പാത്രത്തിലേക്ക് പാകത്തിന് വെള്ളം ഒഴിച്ച് തിളപ്പിക്കുക. അതിലേക്ക് രണ്ടു സ്പൂൺ ഓയിൽ ചേർത്ത് കൊടുക്കണം. ഇനി പാസ്ത ചേർത്ത് നന്നായി വേവിച്ചു എടുക്കുക. ( പാസ്ത തമ്മിൽ ഒട്ടി പിടിക്കാതെ ഇരിക്കാൻ വേണ്ടിയാണ് ഓയിൽ ചേർത്ത് കൊടുക്കുന്നത്.) പാസ്ത വെന്തു കഴിഞ്ഞാൽ വെള്ളം ഊറ്റി കളയുക.
ഇനി മറ്റൊരു പാൻ വച്ചു ഒരു ലിറ്റർ പാൽ തിളപ്പിക്കുക. അതിലേക്ക് അര ടിൻ മിൽക്ക് മെയ്‌ഡ് ചേർത്ത് കൊടുക്കുക. ആവശ്യത്തിന് അനുസരിച്ചു പഞ്ചസാര കൂടി ചേർത്ത് നന്നായി തിളപ്പിക്കുക. പാൽ നന്നായി തിളച്ചു വന്നാൽ അതിലേക്ക് നമ്മൾ വേവിച്ചു വച്ചിരിക്കുന്ന പാസ്ത ചേർത്ത് തിളപ്പിക്കണം. നന്നായി ഇളക്കി കൊടുത്തു കൊണ്ടിരിക്കണം. ചെറിയ തീയിൽ ഇളക്കി കൊണ്ടിരിക്കുക. കുറുകി വരാൻ തുടങ്ങിയാൽ അര സ്പൂൺ ഏലക്ക പൊടി ചേർത്ത് കൊടുക്കുക. ഇനി ഒന്നു കൂടി നന്നായി മിക്സ് ചെയ്തു ത൭ ഓഫ് ചെയ്യാം.
ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് രണ്ടു സ്പൂൺ നെയ്യ് ചേർത്ത് കൊടുക്കുക. അതിലേക്ക് ഒരു പിടി അണ്ടിപ്പരിപ്പ്, മുന്തിരി എന്നിവ ചേർത്ത് വഴറ്റി വാങ്ങുക. ഇനി ബാക്കിയുള്ള നെയ്യോട് കൂടി തന്നെ പായസത്തിലേക്ക് ചേർത്ത് കൊടുക്കുക. ഇപ്പോൾ നമ്മുടെ സൂപ്പർ ടേസ്റ്റ് ഉള്ള സൂപ്പർ പായസം തയ്യാർ… !! ഗസ്റ്റ് വരുന്ന സമയത്തു അവർക്കൊരു സർപ്രൈസ് കൊടുക്കാൻ ഈ ഐറ്റം പരീക്ഷിച്ചു നോക്കാവുന്നതേ ഉള്ളൂ.
