|

എല്ലാവർക്കും ഏറെ ഇഷ്ടപെടുന്ന ഇഞ്ചി തൈര് എങ്ങിനെ ആണ് തയ്യാറാക്കി എടുക്കുന്നത് എന്നു നോക്കാം

ഈ ഇഞ്ചി തൈര് കഴിക്കാൻ സൂപ്പർ ടേസ്റ്റ് ആണ്. ഇത് എല്ലാവർക്കും ഇഷ്ടമാകും എന്നു മാത്രമല്ല, വളരെ പെട്ടെന്ന് തന്നെ തയ്യാറാക്കി എടുക്കുകയും ചെയ്യാം. അപ്പോൾ എങ്ങിനെ ആണ് ഇത് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. ആദ്യം അര മുറി തേങ്ങ ചിരകി എടുക്കുക. അതിലേക്ക് നാലു പച്ചമുളക് ചേർക്കണം, രണ്ടു കഷ്ണം ഇഞ്ചി കഷണങ്ങൾ ആക്കിയത് ചേർക്കണം. രണ്ടു കറിവേപ്പില കൂടി ചേർത്ത് കൊടുക്കണം.

ഇനി ഇതെല്ലാം കൂടി മിക്സിയുടെ ജാറിലേക്ക് ചേർത്ത് അര കപ്പ് തൈര് ചേർത്ത് നന്നായി അരച്ചു എടുക്കുക. തൈര് കുറേശ്ശേ ആയി ചേർത്ത് അരക്കണം. ഇനി പാകത്തിന് ഉപ്പ് ചേർത്ത് മിക്സ്‌ ചെയ്യുക. ( വെള്ളം ചേർത്ത് അരക്കരുത്. നല്ല ലൂസ് ആയി പോകും.) ഇഞ്ചി തൈര് നല്ല കട്ടിയിൽ വേണം ഇരിക്കാൻ. തൈര് ചേർത്ത് അരച്ചാൽ നല്ല കട്ടിയിൽ കിട്ടും.

എരിവ് കുറവ് ഉണ്ടെങ്കിൽ ഒന്നോ രണ്ടോ പച്ചമുളക് ചെറുതായി മുറിച്ചിടാം. ഇഞ്ചി വേണമെങ്കിൽ കൊത്തി അരിഞ്ഞത് ചേർത്ത് കൊടുക്കാം. ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് രണ്ടു സ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക. അതിലേക്ക് ഒരു സ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക. ഇനി നാലു വറ്റൽമുളക് പൊട്ടിച്ചത് ചേർത്ത് കൊടുക്കണം. രണ്ടു തണ്ട് കറിവേപ്പില കൂടി ചേർത്ത് കൊടുക്കുക.

ഇനി നാലു ചെറിയ ഉള്ളി വട്ടത്തിൽ കനം കുറച്ചു അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റുക. ഉള്ളി നല്ല ഗോൾഡൻ ബ്രൗൺ നിറം ആയാൽ വാങ്ങി നമ്മൾ അരച്ചു വച്ചിരിക്കുന്ന അരവിലേക്ക് ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. അതിനു ശേഷം പത്തു മിനിറ്റ് അടച്ചു വക്കണം. ( ഇത് തിളപ്പിച്ച്‌ എടുക്കേണ്ട ആവശ്യം ഇല്ല. വറവ് തൈരിലേക്ക് ഒഴിച്ചാൽ മതിയാകും.) ഇപ്പോൾ നമ്മുടെ അടിപൊളി ഇഞ്ചി തൈര് തയ്യാർ… !! ചോറിന്റെ കൂടെ കഴിക്കാൻ പറ്റിയ അടിപൊളി സൈഡ് ഡിഷ്‌ ആണിത്. വളരെ പെട്ടെന്ന് തയ്യാറാക്കി എടുക്കുകയും ചെയ്യാം.

Thanath Ruchi

Similar Posts