|

അടിപൊളിയായി ലിവർ വരട്ടിയത് നിങ്ങൾ കഴിച്ചിട്ടുണ്ടോ… ഇല്ലെങ്കിൽ ഇതൊന്ന് കണ്ടു നോക്കൂ

ലിവർ വരട്ടിയതിന് ഒരു പ്രത്യേക ടേസ്റ്റ് ആണ് അല്ലേ…? ആരും മറക്കാൻ ഇടയില്ലാത്ത ഒരു ടേസ്റ്റ്. അപ്പോൾ നമുക്ക് എങ്ങിനെ ആണ് അടിപൊളിയായി ലിവർ വരട്ടി എടുക്കുന്നത് എന്ന് നോക്കാം. നമ്മൾ ഇവിടെ ചിക്കന്റെ ലിവർ ആണ് എടുത്തിരിക്കുന്നത്. മട്ടന്റെയും, ബീഫിന്റെയും ലിവർ കൊണ്ട് ഇങ്ങിനെ തന്നെ തയ്യാറാക്കി എടുക്കാം.

ആദ്യം അര കിലോ ലിവർ നന്നായി കഴുകി വൃത്തിയാക്കി എടുക്കുക. അതിനു ശേഷം ഒരു ചട്ടി അടുപ്പിൽ വച്ചു ചൂടാക്കുക. അതിലേക്ക് നാലു സ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുക്കണം. ഇനി ഒരു കഷ്ണം ഇഞ്ചിയും, പത്തു അല്ലി വെളുത്തുള്ളിയും അര സ്പൂൺ കുരുമുളകും കൂടി നന്നായി ചതച്ചത് ചേർത്ത് കൊടുക്കുക. ഒന്നു വഴറ്റി അതിലേക്ക് രണ്ടു സവാള കനം കുറച്ചു നീളത്തിൽ അരിഞ്ഞത് ചേർത്ത് വഴറ്റുക. ചെറിയ തീയിൽ നന്നായി വഴറ്റി എടുക്കണം. ഇനി അതിലേക്ക് അര സ്പൂൺ കാശ്മീരി മുളക്പൊടി, അര സ്പൂൺ മല്ലിപ്പൊടി, കാൽ സ്പൂൺ മഞ്ഞൾപൊടി, അര സ്പൂൺ പെരുംജീരകപൊടി, ഒന്നര സ്പൂൺ കുരുമുളക് പൊടി എന്നിവ ചേർത്ത് നന്നായി മിക്സ്‌ ചെയുക.

പൊടികളുടെ പച്ചമണം മാറിയാൽ അതിലേക്ക് നമ്മൾ കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന ലിവർ ചേർത്ത് കൊടുക്കുക. പാകത്തിന് ഉപ്പ് ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. രണ്ടു തണ്ട് കറിവേപ്പില കൂടി ചേർത്ത് നന്നായി മിക്സ്‌ ചെയ്തു എടുക്കണം. ഇനി അര കപ്പ് വെള്ളം ചേർത്ത് ഒന്നും കൂടി മിക്സ്‌ ചെയ്തു എടുക്കുക. ഇനി ത൭ കുറച്ചു അടച്ചു വച്ചു നന്നായി വേവിച്ചു എടുക്കണം. ഇടക്ക് ഇളക്കി കൊടുക്കാൻ മറക്കരുത്. ( അടിയിൽ പിടിക്കാതെ പ്രത്യേകം ശ്രദ്ധിക്കണം.)

പത്തു മിനിറ്റ് കഴിഞ്ഞു തുറന്നു നോക്കുക. ഇപ്പോൾ വെള്ളം എല്ലാം വറ്റി വന്നിട്ടുണ്ടാകും. ഇനി ഒന്നു കൂടി ഇളക്കി കൊടുക്കുക. അവസാനം അര സ്പൂൺ കുരുമുളക് പൊടിയും, കാൽ സ്പൂൺ പെരുംജീരകപൊടിയും കൂടി ചേർത്ത് കൊടുക്കണം. ഇനി രണ്ടു തണ്ട് കറിവേപ്പില കൂടി ചേർത്ത് പത്തു മിനിറ്റ് അടച്ചു വക്കണം. അതിനു ശേഷം നമുക്ക് എടുത്തു ഉപയോഗിക്കാം. ഈ ലിവർ വരട്ടിയത്തിനു കുരുമുളകിന്റെ എരിവ് മുന്നിട്ടു നിക്കണം. അതുപോലെ ഗരം മസാലയെക്കാൾ ടേസ്റ്റ് പെരുംജീരകപൊടി ചേർക്കുന്നതാണ്. ഇപ്പോൾ നമ്മുടെ അടിപൊളി ലിവർ വരട്ടിയത് തയ്യാർ…!!

Thanath Ruchi

Similar Posts