കിടിലൻ ബീഫ് വിന്താലു നിങ്ങൾ അന്വേഷിച്ചു നടന്ന റെസിപ്പി ഇതാ
ബീഫ് കിട്ടുമ്പോൾ എന്നും റോസ്റ്റ് ചെയ്തു മടുത്തോ… എങ്കിൽ ഈ രീതിയിൽ ഒന്നു ട്രൈ ചെയ്യാൻ പറ്റുന്നതെ ഉള്ളൂ. അപ്പോൾ നമുക്ക് എങ്ങിനെ ആണ് ഇത് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. ആദ്യം അര കിലോ ബീഫ് നന്നായി കഴുകി ഊറ്റി എടുക്കുക. അതിനു ശേഷം രണ്ടു തണ്ട് കറിവേപ്പില, അര സ്പൂൺ പെരുംജീരകം, അര സ്പൂൺ മഞ്ഞൾ പൊടി, അര സ്പൂൺ കാശ്മീരി മുളക്പൊടി, പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി വേവിച്ചു എടുക്കണം. ( നാലു വിസിൽ വരുന്നത് വരെ വേവിക്കുക. )
ഇനി നമുക്ക് മസാല റെഡി ആക്കി എടുക്കണം. അതിനു വേണ്ടി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് എട്ടു വറ്റൽമുളക്, ഒരു സ്പൂൺ കുരുമുളക്, കാൽ സ്പൂൺ കടുക്, മൂന്നു ഏലക്ക, ഒരു കഷ്ണം പട്ട, മൂന്നു ഗ്രാമ്പു ഒരു തണ്ട് കറിവേപ്പില എന്നിവ നന്നായി ചൂടാക്കി എടുക്കണം. ( ഡ്രൈ റോസ്റ്റ് ചെയ്താൽ മതി. ) ഇനി ഇതെല്ലാം ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക. നന്നായി പൊടിച്ചു എടുക്കണം. ഇനി അതിലേക്ക് ഒരു കഷ്ണം ഇഞ്ചിയും, അഞ്ചു വെളത്തുള്ളിയും, അര സ്പൂൺ ഗരം മസാലയും രണ്ടു സ്പൂൺ വിനിഗർ കൂടി ചേർത്ത് നന്നായി അരച്ചു എടുക്കുക.
ഇനി ചുവട് കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് രണ്ടു സ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുക്കണം. ഇനി രണ്ടു സവാള നീളത്തിൽ കനം കുറച്ചു അരിഞ്ഞത് ചേർത്ത് വഴറ്റുക. കൂട്ടത്തിൽ കറിവേപ്പില കൂടി ചേർത്ത് വഴറ്റുക. സവാള നല്ല ഗോൾഡൻ ബ്രൗൺ നിറം ആയാൽ മറ്റൊരു പാത്രത്തിലേക്ക് മാറ്റണം. ഇനി ബാക്കിയുള്ള എണ്ണയിൽ നമ്മൾ അരച്ച് എടുത്തു മസാല ചേർത്ത് വഴറ്റുക. മസാല നന്നായി വഴന്നു വന്നാൽ അതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന ബീഫ് ചാറോടെ കൂടി ചേർത്ത് വഴറ്റുക. ഇനി നന്നായി വഴറ്റി എടുക്കണം. ഈ സമയത്തു ത൭ നന്നായി കുറച്ചു വക്കണം.
നന്നായി ചാറോക്കെ കുറുകി എണ്ണ തെളിഞ്ഞു തുടങ്ങിയാൽ അതിലേക്ക് നമ്മൾ വറുത്തു മാറ്റി വച്ചിരിക്കുന്ന സവാള ചേർത്ത് കൊടുക്കണം. ഇനി നന്നായി മിക്സ് ചെയ്തു വാങ്ങി വക്കാം. ഇപ്പോൾ നമ്മുടെ അടിപൊളി ബീഫ് വിന്താലു തയ്യാർ… !!
