ഗോതമ്പ് ദോശ അടിപൊളിയായി ഇങ്ങിനെ തയ്യാറാക്കി നോക്കിയിട്ടുണ്ടോ…? സൂപ്പർ ടേസ്റ്റ് ആണ് മക്കളെ

ഈ ചേരുവകൾ കൂടി ചേർത്ത് ഗോതമ്പ് ദോശ തയ്യാറാക്കി എടുത്താൽ ദോശയെ നമുക്ക് വേറെ ലെവലിൽ എത്തിക്കാം. അപ്പോൾ എങ്ങിനെ ആണ് സ്പെഷ്യൽ ഗോതമ്പു ദോശ തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം രണ്ടു കപ്പ് ഗോതമ്പ് പൊടി ഒരു പാത്രത്തിലേക്ക് ചേർക്കുക. ഇനി പാകത്തിന് ഉപ്പ് ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. ഇനി ഒരു മിക്സിയുടെ ജാർ എടുത്തു അതിലേക്ക് അര മുറി തേങ്ങ ചിരകിയത്, രണ്ടു അച്ചു ശർക്കര, രണ്ടു ചെറു പഴം എന്നിവ ചേർത്ത് അൽപ്പം വെള്ളം കൂടി ചേർത്ത് നന്നായി അരച്ചു എടുക്കുക.

ഈ അരപ്പ് ഗോതമ്പു പൊടിയിലേക്ക് ചേർത്ത് കൊടുക്കണം. ശേഷം പാകത്തിന് വെള്ളം കൂടി ചേർത്ത് നന്നായി മിക്സ്‌ ചെയ്തു എടുക്കുക. മാവ് വല്ലാതെ ലൂസ് ആയി പോവരുത്. ദോശ മാവിനേക്കാൾ കട്ടിയിൽ വേണം മിക്സ്‌ ചെയ്തു എടുക്കാൻ.

ഇനി ഒരു ദോശ പാൻ അല്ലെങ്കിൽ ദോശ കല്ല് അടുപ്പിൽ വച്ചു ചൂടാക്കുക. അതിൽ അൽപ്പം വെളിച്ചെണ്ണ തടവിയ ശേഷം ഒരു തവി മാവ് കോരി ഒഴിച്ച് പരത്തി എടുക്കുക. പരത്തിയ ശേഷം അൽപ്പം എണ്ണ ദോശയുടെ മുകളിൽ തൂവി കൊടുക്കണം. അതിനു ശേഷം ഒന്നു മൂടി വക്കണം.

ഒരു സൈഡ് പാകമായാൽ വാങ്ങി വക്കണം. വേണമെങ്കിൽ മറിച് ഇടാം. ഇനി ബാക്കിയുള്ള മാവിൽ നിന്നും ഈ രീതിയിൽ തന്നെ ദോശ ചുട്ടു എടുക്കുക. നല്ല മൊരിഞ്ഞ ദോശ കഴിക്കാൻ സൂപ്പർ ടേസ്റ്റ് ആണ്. ഇപ്പോൾ നമ്മുടെ അടിപൊളി ഗോതമ്പ് ദോശ തയ്യാർ… !!

ഈ ദോശ കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപെടും തീർച്ച. പിന്നെ, ഈ ദോശ വെറുതെ കഴിക്കാനും അല്ലെങ്കിൽ നല്ല എരിവ് ഉള്ള ഉള്ളി ചമ്മന്തിയുടെ കൂടെ കഴിക്കാനും അടിപൊളി ടേസ്റ്റ് ആണ്…!!

Thanath Ruchi

Similar Posts