ഈ സ്പെഷ്യൽ കാരറ്റ് പായസം തയ്യാറാക്കി എല്ലാവർക്കും വിരുന്നൊരുക്കാം
എല്ലാ വിശേഷങ്ങൾക്കും നമ്മൾ ഒന്നുകിൽ ഗോതമ്പ്, പാലട, സേമിയ, അല്ലെങ്കിൽ അട പ്രഥമൻ ഇതു തന്നെ. ഒരു ചേഞ്ച് ആർക്കാണ് ഇഷ്ടമല്ലാത്തത്… അല്ലേ… ! അപ്പോൾ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ഈ പായസം തയ്യാറാക്കി കൊടുക്കൂ. വളരെ ഈസി ആയി തന്നെ ഈ പായസം തയ്യാറാക്കി എടുക്കാവുന്നതെ ഉള്ളൂ.
അപ്പോൾ എങ്ങിനെ ആണ് പായസം തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. ആദ്യം വലിയ മൂന്നു കാരറ്റ് നന്നായി തൊലി എല്ലാം കളഞ്ഞു കഴുകി വൃത്തിയാക്കി എടുക്കുക. ശേഷം നന്നായി ഗ്രേറ്റ് ചെയ്തു എടുക്കണം. ഇനി ഒരു ഉരുളി അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് രണ്ടു വലിയ സ്പൂൺ നെയ്യ് ചേർത്ത് കൊടുക്കുക. അതിലേക്ക് ഗ്രേറ്റ് ചെയ്തു വച്ചിരിക്കുന്ന കാരറ്റ് ചേർത്ത് നന്നായി വഴറ്റുക. പത്തു മിനിറ്റ് വഴറ്റിയ ശേഷം ഒരു ലിറ്റർ പാൽ ചേർത്ത് കൊടുക്കണം. ഇനി നന്നായി തിളപ്പിച്ച് കൊണ്ടിരിക്കുക. പാൽ തിളച്ചു കഴിഞ്ഞാൽ ചെറിയ ചൂടിൽ വക്കണം. കാരറ്റ് നന്നായി വെന്തു വരണം. ഇനി അതിലേക്ക് അര ടിൻ മിൽക്ക് മെയ്‌ഡ് ചേർത്ത് കൊടുക്കുക. ഇനി മധുരം ആവശ്യമാണെങ്കിൽ അൽപ്പം പഞ്ചസാര കൂടി ചേർത്ത് കൊടുക്കണം. അര സ്പൂൺ ഏലക്ക പൊടി കൂടി ചേർത്ത് കൊടുക്കണം. ഇനി ചെറിയ ചൂടിൽ തന്നെ നന്നായി മിക്സ് ചെയ്തു കൊണ്ടിരിക്കുക.
പായസം നന്നായി കുറുകി വന്നാൽ ഗ്യാസ് ഓഫ് ചെയ്യുക. ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് ഒരു സ്പൂൺ നെയ്യ് ചേർത്ത് കൊടുക്കുക. ഇനി ഒരു പിടി അണ്ടിപരിപ്പും, ഒരു പിടി മുന്തിരിയും ചേർത്ത് നന്നായി വഴറ്റുക. അത് പായസത്തിലേക്ക് ചേർത്ത് കൊടുക്കുക. ഇപ്പോൾ നമ്മുടെ അടിപൊളി കാരറ്റ് പായസം റെഡി… !! വിശേഷ ദിവസങ്ങളിൽ തയ്യാറാക്കാൻ പറ്റുന്ന അടിപൊളി പായസം ആണിത്. ഇത് വളരെ പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ പറ്റുന്ന അടിപൊളി ടേസ്റ്റ് ഉള്ള ഒരു പായസം ആണ്.
