അടിപൊളി ടേസ്റ്റിൽ വളരെ പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ പറ്റുന്ന സേമിയ പ്രഥമൻ
സേമിയ പായസം നമ്മൾ സാധാരണ പാൽ ചേർത്തിട്ട് തയ്യാറാക്കാറുണ്ട്. അത് നമ്മൾക്കെല്ലാവർക്കും ഇഷ്ടമാണ്. അല്ലെ? പക്ഷെ ചിലർക്കു പാലിനോട് താല്പര്യം ഇല്ലാത്തവർ ഉണ്ടാകും. സേമിയ പ്രഥമൻ, പാൽ ചേർത്ത് തയ്യാറാക്കി എടുക്കുന്നതിനേക്കാൾ ടേസ്റ്റ് ആണ്. പാൽ കുടിക്കാത്തവർക്കും ഏറെ ഇഷ്ടപെടും എന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല. അപ്പോൾ എങ്ങിനെ ആണ് സേമിയ പ്രഥമൻ തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. ആദ്യം നൂറ്റി അമ്പതു ഗ്രാം സേമിയ നന്നായി വറുത്തു എടുക്കുക. ഇനി പാകത്തിന് വെള്ളം ചേർത്ത് നന്നായി വേവിച്ചു എടുക്കുക.
ഇനി രണ്ടു തേങ്ങ ചിരകി ആദ്യം ഒന്നാം പാൽ മാറ്റി വക്കുക. അതിനു ശേഷം മിക്സിയിൽ ഇട്ടു ഒന്നര കപ്പ് വെള്ളം കൂടി ചേർത്ത് നന്നായി അരച്ച് രണ്ടാം പാൽ എടുക്കണം. ഇനി പാൽ മുഴുവൻ മാറ്റി എടുക്കുക. ഇനി അര കിലോ ശർക്കര അര കപ്പ് വെള്ളം ചേർത്ത് നന്നായി ഉരുക്കി എടുക്കുക. അതിനു ശേഷം മാറ്റി വക്കണം. ഇനി വേവിച്ച സേമിയയിലേക്ക് ഉരുക്കി വച്ചിരിക്കുന്ന ശർക്കര പാനി ചേർത്ത് കൊടുക്കുക. നന്നായി തിളപ്പിച്ചു കൊണ്ടിരിക്കുക. ഇനി അതിലേക്ക് തേങ്ങയുടെ രണ്ടാം പാൽ ചേർത്ത് തിളപ്പിക്കുക. പായസം നന്നായി കുറുകി വരുന്ന സമയമായാൽ അര സ്പൂൺ ഏലക്ക പൊടി ചേർത്ത് മിക്സ് ചെയ്യുക.ഇനി നമ്മൾ എടുത്തു വച്ചിരിക്കുന്ന ഒന്നാം പാൽ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇനി പായസം തിളപ്പിക്കുവാൻ പാടില്ല. ഒന്നു ചൂട് ആയാൽ മാത്രം മതി. വേഗം തന്നെ ഗ്യാസ് ഓഫ് ചെയ്യണം.
ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് രണ്ടു സ്പൂൺ നെയ്യ് ചേർത്ത് കൊടുക്കണം. അതിലേക്ക് ഒരു പിടി അണ്ടിപരിപ്പും, ഒരു പിടി മുന്തിരിയും ചേർത്ത് നന്നായി വഴറ്റി പായസത്തിലേക്ക് ചേർത്ത് മിക്സ് ചെയ്യുക. ഇപ്പോൾ നമ്മുടെ അടിപൊളി സേമിയ പ്രഥമൻ റെഡി.
https://www.youtube.com/watch?v=apth7RnVYCs
