നല്ല ഗുണ്ടു മണി പഴം പൊരി തയ്യാറാക്കാം വളരെ ഈസി ആയി

ഹോട്ടലിൽ നിന്നും ലഭിക്കുന്ന ഉണ്ട പഴം പൊരി കണ്ടു കൊതി തോന്നാത്തവർ വിരളം ആയിരിക്കും. പക്ഷെ നമ്മൾ വീട്ടിൽ തയ്യാറാക്കി നോക്കിയാലോ കുഴഞ്ഞിരിക്കുകയും ചെയ്യും. അപ്പോൾ എങ്ങിനെയാണ് അടിപൊളിയായി ഉണ്ട പഴംപൊരി തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. ആദ്യം നന്നായി പഴുത്ത രണ്ടു പഴം എടുത്തു വക്കണം. ഇനി ഓരോന്നും മൂന്നായി സ്ലൈസ് ചെയ്തു എടുക്കുക. ചെറിയ പഴംപൊരിയാണ് വേണ്ടത് എങ്കിൽ പഴം ചെറിയ കഷണങ്ങൾ ആക്കി മുറിക്കുക.

ഇനി ഒരു പാത്രത്തിലേക്ക് ഒന്നര കപ്പ് മൈദ ചേർത്ത് കൊടുക്കണം. ഇനി ഒരു സ്പൂൺ പഞ്ചസാരയും, ഒരു നുള്ള് ഉപ്പും, അര സ്പൂൺ ബേക്കിങ് സോഡയും, രണ്ടു സ്പൂൺ അരിപൊടിയും ചേർത്ത് നന്നായി മിക്സ്‌ ചെയ്തു എടുക്കുക. പഴം പൊരിക്ക് നല്ല മഞ്ഞ കളർ വേണമെങ്കിൽ ഒരു നുള്ള് യെല്ലോ കളർ ചേർത്ത് കൊടുത്താൽ മതി. ( നമ്മൾ ബേകിങ് സോഡ ചേർത്തത് കാരണം മഞ്ഞൾപൊടി ചേർത്താൽ കളർ മാറാൻ സാധ്യത ഉണ്ട്. അതു കൊണ്ടാണ് കളർ ചേർക്കാൻ പറഞ്ഞത്. ) ഇനി പാകത്തിന് വെള്ളം ചേർത്ത് നന്നായി മിക്സ്‌ ചെയ്തു എടുക്കുക. മാവ് ഒരുപാട് ലൂസ് ആയി പോകാൻ പാടില്ല. ദോശ മാവിനേക്കാൾ കട്ടിയിൽ വേണം മാവ് ഉണ്ടായിരിക്കാൻ. ഇനി ഈ മാവ് ഏകദേശം രണ്ടു മണിക്കൂർ റസ്റ്റ്‌ ചെയ്യാൻ വേണ്ടി വക്കണം.

ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് മുക്കി പൊരിക്കാൻ ആവശ്യത്തിന് ഉള്ള വെളിച്ചെണ്ണ അല്ലെങ്കിൽ ഓയിൽ ചേർത്ത് കൊടുക്കണം. എണ്ണ നന്നായി ചൂടായി വന്നാൽ അതിലേക്ക് ഒരു പഴത്തിന്റെ കഷ്ണം എടുത്തു മാവിൽ നല്ലവണ്ണം മുക്കി എണ്ണയിലേക്ക് ഇട്ടു കൊടുക്കുക. ഒരു സൈഡ് പാകം ആയാൽ തിരിച്ചു ഇട്ടു കൊടുക്കണം. (ഒരു ബാച്ചിൽ മൂന്നോ നാലോ പഴംപൊരി ചുട്ടു എടുക്കാം.) ബാക്കിയുള്ള പഴം മുഴുവൻ ഇങ്ങിനെ തന്നെ ചുട്ടു എടുക്കണം. നമ്മുടെ പഴംപൊരി നല്ല ഗുണ്ടുമണിയായി വന്നിട്ടുണ്ടാകും. ഇപ്പോൾ നമ്മുടെ അടിപൊളി പഴംപൊരി റെഡി… !! നല്ല കട്ടൻ ചായയുടെ കൂടെ അടിപൊളി കോമ്പിനേഷൻ ആണ്.

Thanath Ruchi

Similar Posts