അടിപൊളി റവ കിച്ചടി തയ്യാറാക്കി എല്ലാവരെയും ഞെട്ടിക്കാം
റവ ഉപ്പുമാവിന്റെ വകയിൽ വരുന്ന അടിപൊളി ഡിഷ് ആണ് റവ കിച്ചടി. തയ്യാറാക്കി എടുക്കാൻ വളരെ എളുപ്പമാണ് അതുപോലെ തന്നെ റവ ഉപ്പുമാവിനെക്കാൾ ടേസ്റ്റ് കൂടുതലും ആണ്. അപ്പോൾ നമുക്ക് എങ്ങിനെ ആണ് ഈ ഡിഷ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു കപ്പ് റവ നന്നായി വറുത്തു എടുക്കണം. ( വറുത്ത റവയാണ് കിട്ടിയതെങ്കിലും ഒന്നു ചൂടാക്കി എടുക്കണം. അപ്പോഴാണ് കറക്റ്റ് ടേസ്റ്റ് കിട്ടുകയുള്ളൂ.) ചെറിയ തീയിൽ ഇട്ടു വേണം വറുത്തു എടുക്കാൻ.
ഇനി ഒരു പാൻ വച്ചു ചൂടാക്കി അതിലേക്ക് രണ്ടു സ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുക്കണം. അതിലേക്ക് ഒരു സ്പൂൺ കടുക്, ഉഴുന്നു പരിപ്പ് വറ്റൽമുളക് എന്നിവ ചേർത്ത് നന്നായി വഴറ്റുക. അതിനു ശേഷം ഒരു പിടി അണ്ടിപ്പരിപ്പ്, ഒരു സ്പൂൺ ഇഞ്ചി ചെറുതായി അരിഞ്ഞത്, രണ്ടു പച്ചമുളക് ചെറുതായി അരിഞ്ഞത് എന്നിവ ചേർത്ത് കൊടുക്കണം. ഇനി ഒരു സവാള കനം കുറച്ചു കൊത്തിയരിഞ്ഞത് ഒരു തണ്ട് കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക. അതിലേക്ക് ഒരു നുള്ള് മഞ്ഞൾപൊടി ചേർത്ത് കൊടുക്കണം. ( മഞ്ഞൾപൊടി കൂടിപ്പോകാൻ പാടില്ല.)
ഇനി അര കപ്പ് ഗ്രീൻ പീസ് വേവിച്ചത്, ഒരു കാരറ്റ് ചെറുതായി അരിഞ്ഞത്, രണ്ടു ബീൻസ് ചെറുതായി അരിഞ്ഞത് എന്നിവ കൂടെ ചേർത്ത് നന്നായി വഴറ്റുക. ചെറുതായി ഒന്നു വെന്തു വരണം. ഇനി അതിലേക്ക് വെള്ളം ചേർത്ത് കൊടുക്കണം. അതായത് ഒരു കപ്പ് റവക്ക് രണ്ടര കപ്പ് വെള്ളം ചേർത്ത് കൊടുക്കണം. ഇനി പാകത്തിന് ഉപ്പും, ഒരു സ്പൂൺ നെയ്യും ചേർത്ത് കൊടുക്കണം. നെയ്യ് ചേർത്താൽ നമ്മുടെ കിച്ചടി നല്ല സോഫ്റ്റ് ആയിരിക്കും.
ഇനി വെള്ളം നന്നായി തിളക്കാൻ തുടങ്ങിയാൽ അതിലേക്ക് റവ കുറേശ്ശേ ആയി ചേർത്ത് കൊടുക്കണം. നന്നായി മിക്സ് ചെയ്യുക. ഇനി അഞ്ചു മിനിറ്റ് നന്നായി മൂടി വക്കണം. വെള്ളം എല്ലാം വറ്റിയാൽ വാങ്ങി വക്കണം അൽപ്പം മല്ലിയില കൂടി മുകളിൽ തൂവിയാൽ അസ്സൽ റവ കിച്ചടി തയ്യാർ…!! ഈ റവ കിച്ചടിയുടെ കൂടെ നല്ല കട്ട തേങ്ങ ചമ്മന്തി കൂടെ ഉണ്ടെങ്കിൽ പൊരിക്കും !
