ഈ സ്പെഷ്യൽ പൊട്ടറ്റോ വട തയ്യാറാക്കി കൊടുത്താൽ എല്ലാവർക്കും ഇഷ്ടമാകും; പ്രത്യേകിച്ച് കുട്ടികൾക്ക്

പരിപ്പുവടയും, ഉഴുന്നുവടയും കഴിച്ചു മടുത്തു എങ്കിൽ ട്രൈ ചെയ്യാൻ പറ്റിയ സൂപ്പർ ടേസ്റ്റ് ഉള്ള വടയാണ് പൊട്ടറ്റോ വട. നാലു മണിക്ക് കഴിക്കാൻ പറ്റിയ സൂപ്പർ സ്നാക്ക്. അപ്പോൾ ഇത് എങ്ങിനെ ആണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം മൂന്നു ഉരുളൻ കിഴങ്ങ് പാകത്തിന് വെള്ളം ചേർത്ത് നന്നായി പുഴുങ്ങി എടുക്കുക. ശേഷം വെള്ളം ഊറ്റി കളയുക. ചൂടാറിയ ശേഷം നന്നായി പൊടിച്ചു വക്കണം. ഇനി ഒരു സവാള കനം കുറച്ചു കൊത്തി അരിഞ്ഞു വക്കണം. പിന്നെ രണ്ടു പച്ചമുളക്, രണ്ടു തണ്ട് കറിവേപ്പില അരിഞ്ഞത്, ഒരു ചെറിയ കഷ്ണം ഇഞ്ചി കൊത്തി അരിഞ്ഞത് എന്നിവ ശരിയാക്കി വക്കണം.

ഇനി നമുക്ക് മിക്സ്‌ റെഡി ആക്കി എടുക്കാം. ആദ്യം ഒരു വലിയ പാത്രത്തിലേക്ക് ഉരുളൻ കിഴങ്ങ് പുഴുങ്ങി പൊടിച്ചത്, സവാള, ഇഞ്ചി, പച്ചമുളക്, കറിവേപ്പില, പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് കൊടുക്കുക. ഇനി അതിലേക്ക് കാൽ സ്പൂൺ മഞ്ഞൾപൊടി, അര സ്പൂൺ മുളക്പൊടി, അര സ്പൂൺ ഗരം മസാല, രണ്ടു സ്പൂൺ കടല മാവ്, ഒരു സ്പൂൺ അരിപൊടി എന്നിവ ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. കൈ വച്ചു തന്നെ നന്നായി മിക്സ്‌ ചെയ്യണം. എന്നാൽ മാത്രമേ ശരിയായി മിക്സ്‌ ആകുകയുള്ളൂ. വെള്ളം ചേർക്കേണ്ട ആവശ്യം വരില്ല. നമുക്ക് കൈ കൊണ്ട് ഉരുള ആക്കാൻ പറ്റുന്ന പാകത്തിന് വേണം കുഴച്ചു എടുക്കാൻ.

ഇനി ഈ കൂട്ട് അടച്ചു വച്ചു പത്തു മിനിറ്റ് റസ്റ്റ്‌ ചെയ്യാൻ വിടുക. അതിനു ശേഷം ഒരു ചുവട് കട്ടിയുള്ള പാത്രം അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് മുക്കി പൊരിക്കാൻ ആവശ്യത്തിന് ഉള്ള വെളിച്ചെണ്ണ അല്ലെങ്കിൽ ഓയിൽ ചേർത്ത് കൊടുക്കുക. നന്നായി ചൂടായി വന്നാൽ അതിലേക്ക് ഒരു ഉരുള മാവ് എടുത്തു കയ്യിൽ വച്ചു തന്നെ പരത്തി ചൂടായ എണ്ണയിലേക്ക് ഇട്ടു കൊടുക്കുക. മൂന്നോ നാലോ വട ഒരു സമയം നമുക്ക് വറുത്തു കോരാം. ഒരു സൈഡ് പാകമായാൽ മറിച് ഇട്ടു കൊടുക്കണം. രണ്ടു സൈഡും പാകത്തിന് മൊരിഞ്ഞു വന്നാൽ വാങ്ങി വക്കണം. ഇപ്പോൾ നമ്മുടെ അടിപൊളി പൊട്ടറ്റോ വട തയ്യാർ… !! നല്ല ചൂടുള്ള കട്ടൻ ചായയുടെ കൂടെ അടിപൊളി കോമ്പിനേഷൻ ആണ്.

Thanath Ruchi

Similar Posts