ഒരു വെറൈറ്റി അവൽ പായസം തയ്യാറാക്കി എടുത്താലോ വളരെ എളുപ്പമാണ് ഈ അവൽ പായസം തയ്യാറാക്കി എടുക്കാൻ
പെട്ടെന്നൊരു പായസം കഴിക്കണമെന്നു തോന്നിയാൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു ഈസി പായസം ആണ് അവൽ പായസം. അപ്പോൾ എങ്ങിനെ ആണ് അവൽ പായസം തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.
ആദ്യം ചുവട് കട്ടിയുള്ള ഒരു ഉരുളി അടുപ്പിൽ വച്ചു ചൂടാക്കുക. അതിലേക്ക് മൂന്നു സ്പൂൺ നെയ്യ് ചേർത്ത് കൊടുക്കണം. ഇനി രണ്ടു കപ്പ് അവൽ ചേർത്ത് നന്നായി ഇളക്കി എടുക്കണം. അവൽ നന്നായി വറുത്തു എടുക്കണം. കുറച്ചു നേരം ചെറിയ തീയിൽ തന്നെ വറുത്തു എടുക്കുക. ഒരു അവൽ എടുത്തു പൊട്ടിക്കുമ്പോൾ പൊട്ടി പോകണം. അതാണ് പാകം. ഇനി വറുത്ത അവലിലേക്ക് ഒരു ലിറ്റർ പാൽ ചേർത്ത് കൊടുക്കണം. ഇനി നന്നായി മിക്സ് ചെയ്തു കൊണ്ടിരിക്കുക. അര ടിൻ മിൽക്ക് മെയ്‌ഡും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇനി അതിലേക്ക് അര കപ്പ് പഞ്ചസാര ചേർത്ത് കൊടുക്കണം. നന്നായി മിക്സ് ചെയ്തു കൊണ്ടിരിക്കുക. ചെറിയ തീയിൽ വേണം ഇളക്കി കൊണ്ടിരിക്കാൻ.
ഇനി നമ്മുടെ അവൽ നന്നായി വെന്തു പായസം നന്നായി കുറുകി വന്നാൽ അതിലേക്ക് അര സ്പൂൺ ഏലക്ക പൊടി ചേർത്ത് നന്നായി മിക്സ് ചെയ്യുക. അതിനു ശേഷം തീ ഓഫ് ചെയ്യുക. ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് രണ്ടു സ്പൂൺ നെയ്യ് ചേർത്ത് ചൂടാക്കുക. അതിലേക്ക് ഒരു പിടി അണ്ടിപരിപ്പും, ഒരു പിടി മുന്തിരിയും ചേർത്ത് വഴറ്റുക. അതിനു ശേഷം പായസത്തിലേക്ക് ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇപ്പോൾ നമ്മുടെ അടിപൊളി അവൽ പായസം തയ്യാർ… !! പാചകം പഠിച്ചു തുടങ്ങുന്നവർക്ക് പരീക്ഷിച്ചു നോക്കാൻ പറ്റുന്ന ഒരു ഈസി വിഭവം ആണിത്. കൂടാതെ അടിപൊളി ടേസ്റ്റ് ആണിതിന്.
