വെറും അഞ്ചു മിനിറ്റ് മാത്രം മതി വളരെ എളുപ്പത്തിൽ സവാള തോരൻ തയ്യാറാക്കിയെടുക്കാം

പച്ചക്കറി ഇല്ലാത്ത സമയത്തും അതുപോലെ വളരെ പെട്ടെന്ന് തയ്യാറാക്കി എടുക്കേണ്ട അവസരങ്ങളിലും ഇതുപോലെ സവാള തോരൻ തയ്യാറാക്കി എടുക്കാവുന്നതെ ഉള്ളൂ. അപ്പോൾ എങ്ങിനെ ആണ് ഈസി ആയ സവാള തോരൻ തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം മൂന്നു സവാള തൊലി കളഞ്ഞു നല്ല വൃത്തിയായി കഴുകി എടുക്കുക. അതിനു ശേഷം ചെറുതായി കനം കുറച്ചു അരിഞ്ഞു എടുക്കുക. കുനു കുനെ അരിഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് രണ്ടു സ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുക്കണം. ഇനി ഒരു സ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക. അതിലേക്ക് രണ്ടു വറ്റൽമുളകും, രണ്ടു തണ്ട് കറിവേപ്പിലയും ചേർത്ത് വഴറ്റുക. ഇനി അതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന സവാള ചേർത്ത് കൊടുക്കണം. ഇനി പാകത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. അതിനു ശേഷം നന്നായി മിക്സ്‌ ചെയ്യണം.

ഇനി നമുക്ക് തോരനിലേക്ക് ആവശ്യമായ അരപ്പ് റെഡി ആക്കണം. അതിനു വേണ്ടി അര മുറി തേങ്ങ, അര സ്പൂൺ മുളക്പൊടി, കാൽ സ്പൂൺ മഞ്ഞൾപൊടി, എന്നിവ ചേർത്ത് ഒതുക്കി എടുക്കണം. വെള്ളം ചേർക്കാതെ വേണം ഒതുക്കി എടുക്കാൻ. ഇനി തോരനിലേക്ക് ഈ അരപ്പ് ചേർത്ത് നന്നായി മിക്സ്‌ ചെയ്തു എടുക്കണം. ഇനി മൂന്നു മിനിറ്റ് അടച്ചു വക്കണം. അതിനു ശേഷം അടപ്പ് തുറന്നു ഒന്നുകൂടി നന്നായി ഇളക്കി കൊടുക്കണം. ഇനി രണ്ടു മിനിറ്റ് തുറന്നു വച്ചു തന്നെ ഇളക്കി കൊണ്ടിരിക്കണം. ഇപ്പോൾ നമ്മുടെ അടിപൊളി ഈസി സവാള തോരൻ തയ്യാർ… !!

Thanath Ruchi

Similar Posts