ഒരു സ്പെഷ്യൽ ടേസ്റ്റിൽ ചെമ്മീൻ ഫ്രൈ ചെയ്തു എടുത്താലോ.. എല്ലാവരുടെയും വായിൽ കൊതിയൂറും
എന്നാൽ പിന്നെ നമുക്ക് എങ്ങിനെ ആണ് ഈ സ്പെഷ്യൽ ചെമ്മീൻ ഫ്രൈ തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. ആദ്യം മൂന്നൂറു ഗ്രാം ചെമ്മീൻ തോൽ കളഞ്ഞു വൃത്തിയായി കഴുകി എടുക്കുക. ( ചെമ്മീൻ വൃത്തിയാക്കുമ്പോൾ അതിനു പുറത്തുള്ള നൂൽ എടുത്തു മാറ്റാൻ മറക്കരുത്. അതു വയറ്റിൽ എത്തിയാൽ വയറു വേദന ഉണ്ടാകാൻ സാധ്യത ഉണ്ട്. ) ഇനി അതിലേക്ക്
ഒരു സ്പൂൺ കാശ്മീരി മുളക്പൊടി, അര സ്പൂൺ സാധാരണ മുളക്പൊടി, അര സ്പൂൺ മഞ്ഞൾപൊടി അര സ്പൂൺ ഗരം മസാല, രണ്ടു സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, മൂന്നു സ്പൂൺ കോൺ ഫ്ലോർ, രണ്ടു സ്പൂൺ മൈദ, ഒരു സ്പൂൺ അരിപൊടി, അര മുറി ചെറു നാരങ്ങ നീര്, പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്തു എടുക്കുക. ( കൈ കൊണ്ട് തന്നെ നന്നായി മിക്സ് ചെയ്തു എടുക്കണം. ) ഇനി ഒരു മണിക്കൂർ റെസ്റ് ചെയ്യാൻ വേണ്ടി മാറ്റി വക്കണം. ഫ്രിഡ്ജിൽ വച്ചാൽ ഒന്നുകൂടി നല്ലതാണ്.
ഇനി ഒരു ചുവട് കട്ടിയുള്ള പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് മുക്കി പൊരിക്കാൻ ആവശ്യത്തിന് ഉള്ള ഓയിൽ ചേർത്ത് കൊടുക്കണം. ഇനി അതിലേക്ക് നാലു തണ്ട് കറിവേപ്പിലയും, അഞ്ചോ ആറോ പച്ചമുളക് നെടുകെ കീറിയതും ചേർത്ത് വറുത്തു കോരുക. അതിനു ശേഷം പുരട്ടി വച്ചിരിക്കുന്ന ചെമ്മീൻ കുറേശ്ശേ ചേർത്ത് കൊടുക്കണം. ഇനി ചെറിയ തീയിൽ ഇട്ടു വേണം ചെമ്മീൻ വറുത്തു എടുക്കാൻ.
ഒരു സൈഡ് പാകമായാൽ മറിച് ഇട്ടു കൊടുക്കണം. രണ്ടു സൈഡും പാകമായാൽ വാങ്ങുക. ബാക്കിയുള്ള ചെമ്മീൻ ഇങ്ങിനെ തന്നെ വറുത്തു കോരണം. ഇപ്പോൾ നമ്മുടെ അടിപൊളി ചെമ്മീൻ ഫ്രൈ തയ്യാർ… !! ചെമ്മീൻ കിട്ടുമ്പോൾ ഇങ്ങിനെയും ഒന്നു പരീക്ഷിച്ചു നോക്കാവുന്നതേ ഉള്ളൂ. അടിപൊളി ടേസ്റ്റ് ആണ് ഈ രീതിയിൽ ചെമ്മീൻ ഫ്രൈ ചെയ്തു എടുക്കുമ്പോൾ.
