ഇത്രയും ടേസ്റ്റ് ഉള്ള ചുരക്ക കറി (ചിരങ്ങ ) നിങ്ങൾ കഴിച്ചു നോക്കിയിട്ടുണ്ടോ.. പാത്രം കാലിയാകും

ചുരക്ക ഭയങ്കര ടേസ്റ്റ് ഉള്ള ഒരു പച്ചക്കറിയാണ്. വെറുതെ അൽപ്പം ഉപ്പും പച്ചമുളകും ചേർത്ത് വേവിച്ചു പച്ച വെളിച്ചെണ്ണ ചേർത്ത് ഉപയോഗിച്ചാൽ തന്നെ ഒരു പ്രത്യേക ടേസ്റ്റ് ആണ്. അപ്പോൾ നമുക്ക് ഈ കറി എങ്ങിനെ ആണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു ചുരക്കയുടെ പകുതി ഭാഗം എടുക്കുക. അതിന്റെ തൊലി എല്ലാം മാറ്റി കളയുക. അതിനു ശേഷം ചെറുതായി അരിഞ്ഞു എടുക്കണം. ഇനി നല്ല വണ്ണം കഴുകി എടുക്കുക.

ഒരു കുക്കറിലേക്ക് അര കപ്പ് പരിപ്പ് കഴുകി വൃത്തിയാക്കിയത് ചേർത്ത് കൊടുത്ത് വേവിച്ചു എടുക്കണം. അതിനു ശേഷം നമ്മൾ അരിഞ്ഞു വച്ചിരിക്കുന്ന ചുരക്കയും അര സ്പൂൺ മഞ്ഞൾപൊടി, ഒരു സ്പൂൺ മുളക്പൊടി, പാകത്തിന് ഉപ്പ്, ഒരു ചെറിയ സവാള, ഒരു തക്കാളി അരിഞ്ഞത് എന്നിവ ചേർത്ത് നന്നായി വേവിച്ചു എടുക്കുക.

ഈ സമയത്തു നമുക്ക് ഇതിലേക്ക് ഉള്ള അരപ്പ് റെഡി ആക്കണം. അതിനു വേണ്ടി അര മുറി തേങ്ങ ചിരകിയത്, കാൽ സ്പൂൺ ചെറിയ ജീരകം എന്നിവ ചേർത്ത് നന്നായി അരച്ച് എടുക്കുക. അരക്കുമ്പോൾ പാകത്തിന് വെള്ളം ചേർത്ത് കൊടുക്കണം. ഇനി ഈ അരവ് കറിയിലേക്ക് ചേർത്ത് കൊടുക്കണം. ഇനി എല്ലാം കൂടെ നന്നായി മിക്സ്‌ ചെയ്യുക. കഷണങ്ങൾ എല്ലാം നന്നായി വെന്തു വന്നാൽ ത൭ ഓഫ് ചെയ്യണം.

ഇനി നമുക്ക് കറിയിലേക്ക് വറവ് ഇടണം. ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് രണ്ടു സ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുക്കണം. ഇനി ഒരു സ്പൂൺ കടുക്, രണ്ടു വറ്റൽമുളക് രണ്ടു തണ്ട് കറിവേപ്പില എന്നിവ ചേർത്ത് താളിച്ചു കറിയിലേക്ക് ചേർത്ത് കൊടുക്കണം. ഇപ്പോൾ നമ്മുടെ അടിപൊളി ചുരക്ക കറി തയ്യാർ. ചോറിന്റെ കൂടെ കഴിക്കാൻ പറ്റുന്ന അടിപൊളി കറി ആണിത്.

Thanath Ruchi

Similar Posts