പെട്ടെന്നൊരു ബിരിയാണി കഴിക്കാൻ തോന്നിയാൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന അടിപൊളി ബിരിയാണി.. കുസ്ക റൈസ്

ചിക്കനും മീനും മുട്ടയും ഒന്നുമില്ലാത്ത സമയങ്ങളിൽ തയ്യാറാക്കാൻ പറ്റുന്ന അടിപൊളി റൈസ് ആണ് കുസ്ക റൈസ്. എങ്ങിനെ ആണ് ഇത് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. ആദ്യം രണ്ടു കപ്പ്‌ ബസ്മതി റൈസ് നന്നായി കഴുകി എടുക്കണം. അതിനു ശേഷം അര മണിക്കൂർ കുതിർത്ത്‌ വക്കണം. അതിനു ശേഷം വെള്ളം ഊറ്റി വക്കണം.

ഇനി ഒരു പ്രഷർ കുക്കർ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് രണ്ടു സ്പൂൺ ഓയിൽ ചേർത്ത് കൊടുക്കണം. അതിലേക്ക് രണ്ടു കഷ്ണം പട്ട, നാലു ഗ്രാമ്പു, നാലു ഏലക്ക, ഒരു സ്പൂൺ പെരുംജീരകം, എന്നിവ ചേർത്ത് കൊടുക്കണം. ഇനി അതിലേക്ക് രണ്ടു സവാള ചേർത്ത് നന്നായി വഴറ്റുക. ഇനി ഒരു മിക്സിയുടെ ജാറിൽ ഒരു കഷ്ണം ഇഞ്ചി, അഞ്ചു വെളുത്തുള്ളി, രണ്ടു പച്ചമുളക്, അഞ്ചു ചെറിയ ഉള്ളി, കുറച്ചു മല്ലിയിലയും, പുതിനയിലയും കൂടി നന്നായി അരച്ചു എടുക്കണം. ആവശ്യമാണെങ്കിൽ അൽപ്പം മാത്രം വെള്ളം ചേർത്ത് അരച്ച് പേസ്റ്റ് ആക്കി എടുക്കണം.

ഇനി ഈ പേസ്റ്റ് വഴറ്റി കൊണ്ടിരിക്കുന്ന സവാളയിലേക്ക് ചേർത്ത് കൊടുക്കണം. നന്നായി വഴറ്റുക. ഇനി അതിലേക്ക് ഒരു തക്കാളി മിക്സിയിൽ ഇട്ടു അരച്ചത് ചേർത്ത് കൊടുക്കണം. ഇനി നന്നായി മിക്സ്‌ ചെയ്യുക. ചെറിയ ചൂടിൽ ഇട്ടു നന്നായി വഴറ്റുക. ഇനി അതിലേക്ക് അര സ്പൂൺ മഞ്ഞൾപൊടി, അര സ്പൂൺ മുളക്പൊടി, ഒരു സ്പൂൺ ഗരം മസാല എന്നിവ ചേർത്ത് നന്നായി വഴറ്റുക. ഇനി പൊടികളുടെ പച്ചമണം മാറുന്നത് വരെ വഴറ്റുക. അതിലേക് രണ്ടു സ്പൂൺ തൈരും, രണ്ടു തണ്ട് കറിവേപ്പിലയും ചേർത്ത് നന്നായി വഴറ്റുക. ഇനി അതിലേക്ക് കഴുകി ഊറ്റി വച്ചിരിക്കുന്ന അരി ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. അതിനു ശേഷം മൂന്നു കപ്പ് ചൂടുള്ള വെള്ളം ചേർത്ത് കൊടുക്കുക. ഇപ്പോൾ പാകത്തിന് ഉപ്പ് ചേർത്ത് മിക്സ്‌ ചെയ്യണം. ഇനി അടച്ചു വച്ചു ഒരു വിസിൽ വരുന്നത് വരെ വേവിക്കുക. കുക്കറിലെ പ്രഷർ എല്ലാം പോയ ശേഷം തുറക്കുക. റൈസ് പതുക്കെ ഇളക്കി മറ്റൊരു പാത്രത്തിലേക്ക് മാറ്റണം. അൽപ്പം മല്ലിയില മുകളിൽ തൂവി നമ്മുടെ കുസ്ക റൈസ് സെർവ് ചെയ്യാം. ഇപ്പോൾ നമ്മുടെ അടിപൊളി കുസ്ക റൈസ് തയ്യാർ… !! സാലഡ് കൂടി ഉണ്ടെങ്കിൽ അടിപൊളിയാണ്.

Thanath Ruchi

Similar Posts