ഒരു സ്പെഷ്യൽ ടേസ്റ്റ് ഉള്ള ബീറ്റ്റൂട്ട്, കാരറ്റ്, പൊട്ടറ്റോ തോരൻ റെഡി ആക്കി എടുക്കാം നിമിഷ നേരം കൊണ്ട്; ഇതു മൂന്നും കൂടി തോരൻ വച്ചാൽ അസാധ്യ ടേസ്റ്റ് ആണുട്ടോ
ഓരോ പച്ചക്കറികൾ മാത്രം തോരൻ വയ്ക്കുന്നതിനേക്കാൾ ഇതുപോലെ മിക്സ് ചെയ്തു തയ്യാറാക്കിയാൽ സൂപ്പർ ടേസ്റ്റ് ആണ്. അപ്പോൾ നമുക്ക് എങ്ങിനെ ആണ് ഈ സ്പെഷ്യൽ തോരൻ റെഡി ആക്കി എടുക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു ബീറ്റ്റൂട്ട്, ഒരു കാരറ്റ്, ഒരു പൊട്ടറ്റോ എന്നിവ വൃത്തിയായി തോൽ കളഞ്ഞു എടുക്കുക. അതിനു ശേഷം നന്നായി കഴുകി എടുക്കണം. ഇനി വളരെ ചെറുതായി അരിഞ്ഞു എടുക്കണം. ( മുറിച്ചു എടുക്കുന്നതിനു മുൻപ് കഴുകി എടുക്കാൻ ശ്രദ്ധിക്കണം. മുറിച്ച ശേഷം ചില പച്ചക്കറികൾ കഴുകാൻ പാടില്ല. )
ഇനി സ്റ്റവ്വ് കത്തിച്ചു ഒരു പാൻ വച്ചു ചൂടാക്കുക. അതിലേക്ക് രണ്ടു സ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുക്കണം. ഇനി ഒരു സ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക. ശേഷം മൂന്നു വറ്റൽമുളക് പൊട്ടിച്ചതും, രണ്ടു തണ്ട് കറിവേപ്പിലയും ചേർത്ത് കൊടുക്കണം. ഇനി അതിലേക്ക് ഒരു സവാള കനം കുറച്ചു അരിഞ്ഞത് ചേർത്ത് കൊടുത്തു നന്നായി മിക്സ് ചെയ്യണം.സവാള വാടി വന്നാൽ അതിലേക്ക് ഒരു സ്പൂൺ മുളക്പൊടി ചേർത്ത് കൊടുക്കുക.
നന്നായി വഴറ്റണം. ഈ സമയത്തു ത൭ നല്ലവണ്ണം കുറച്ചു വക്കണം. മുളക്പൊടിയുടെ പച്ച മണം മാറിയാൽ അതിലേക്ക് നാലു സ്പൂൺ തേങ്ങ ചിരകിയത് ചേർത്ത് നന്നായി വഴറ്റുക. ഇനി അതിലേക്ക് നമ്മൾ കഴുകി അരിഞ്ഞു വച്ചിരിക്കുന്ന പച്ചക്കറികൾ ചേർത്ത് കൊടുക്കണം. ഇനി പാകത്തിന് ഉപ്പ് ചേർത്ത് നന്നായി മിക്സ് ചെയ്തു എടുക്കണം. ( വെള്ളം ചേർക്കേണ്ട ആവശ്യം ഇല്ല. ആവിയിൽ തന്നെ വെന്തു വന്നോളും. )
ഇനി മൂടി വച്ചു അൽപ്പനേരം വേവിച്ചു എടുക്കണം. കാരറ്റും, ബീറ്റ്റൂട്ടും, പൊട്ടറ്റോയും പെട്ടെന്ന് തന്നെ വെന്തു കിട്ടും. ഇവ നന്നായി വെന്തു വന്നാൽ ത൭ ഓഫ് ചെയ്യുക. ഇപ്പോൾ നമ്മുടെ അടിപൊളി തോരൻ തയ്യാർ… !! ചോറിന്റെ കൂടെ കഴിക്കാൻ പറ്റുന്ന അടിപൊളി കോമ്പിനേഷൻ ആണ്. അതേ സമയം തയ്യാറാക്കി എടുക്കാൻ വളരെ എളുപ്പവും കഴിക്കാൻ സ്വാദും ആണ്.
