|

ദാൽ പാലക് കറി തയ്യാറാക്കി എടുക്കാം വളരെ എളുപ്പത്തിൽ; ചപ്പാത്തിക്കും ചോറിനും ഒരുപോലെ കഴിക്കാൻ പറ്റുന്ന സൈഡ് ഡിഷ്‌

ഇനി പാലക് ചീര കിട്ടിയാൽ തയ്യാറാക്കി നോക്കാൻ പറ്റുന്ന സൂപ്പർ വിഭവം. അപ്പോൾ എങ്ങിനെ ആണ് ഈ കറി തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു കെട്ടു പാലക് ചീര വൃത്തിയായി കഴുകി ചെറുതായി അരിഞ്ഞു എടുക്കുക. എല്ലാ ഇല കറികളും കഴുകി എടുത്ത ശേഷം മാത്രം അരിഞ്ഞു എടുക്കുക. ഒരു കുക്കറിൽ പാകത്തിന് വെള്ളം ചേർത്ത് ഒരു കപ്പ് പരിപ്പ് വേവിച്ചു മാറ്റി വക്കണം.

ഇനി കറി റെഡി ആക്കി എടുക്കാം. ആദ്യം ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് രണ്ടു സ്പൂൺ നെയ്യ് അല്ലെങ്കിൽ ഓയിൽ ചേർത്ത് കൊടുക്കണം. വെളിച്ചെണ്ണ ചേർക്കരുത്. ചൂടായ ശേഷം അര സ്പൂൺ ചെറിയ ജീരകം ചേർത്ത് പൊട്ടിക്കുക. അതിലേക്ക് ഒരു നുള്ള് കായം പൊടി ചേർത്ത് കൊടുക്കണം. ഇനി ഒരു സവാള ചെറുതായി കൊത്തി അരിഞ്ഞത്, ഒരു സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, രണ്ടു പച്ചമുളക് കീറിയത് എന്നിവ ചേർത്ത് നന്നായി വഴറ്റുക.

സവാള നന്നായി വാടിയ ശേഷം അതിലേക്ക് ഒരു സ്പൂൺ മുളക്പൊടി, അര സ്പൂൺ മഞ്ഞൾപൊടി, അര സ്പൂൺ ഗരം മസാല എന്നിവ ചേർത്ത് നന്നായി വഴറ്റണം. പൊടികളുടെ പച്ചമണം മാറിയ ശേഷം അതിലേക്ക് ഒരു തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റണം. രണ്ടു മിനിറ്റ് അടച്ചു വച്ചു വേവിക്കുക. തക്കാളി നന്നായി വെന്തു വന്നാൽ അതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന പരിപ്പ് അൽപ്പം വെള്ളതോടെ തന്നെ കറിയിൽ ചേർത്ത് മിക്സ്‌ ചെയ്യണം. തിള വന്നു തുടങ്ങിയാൽ അതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന പാലക് ചീര ചേർത്ത് നന്നായി മിക്സ്‌ ചെയ്തു എടുക്കുക.

ഈ സമയത്തു പാകത്തിന് ഉപ്പ് ചേർത്ത് കൊടുക്കണം. ഇനി ചീര വെന്തു വരുന്നത് വരെ നന്നായി തിളപ്പിക്കുക. ചീര നന്നായി വെന്തു ചാറു കുറുകിയാൽ ത൭ ഓഫ്‌ ചെയ്യാം. ചാർ വേണ്ടത് അനുസരിച്ചു വെള്ളത്തിന്റെ അളവ് ക്രമീകരിക്കുക. ഇപ്പോൾ നമ്മുടെ അടിപൊളി ദാൽ പാലക് കറി റെഡി… !!

Thanath Ruchi

Similar Posts