പനീർ ഉണ്ടോ… അടിപൊളി ടേസ്റ്റ് ഉള്ള പനീർ ടിക്ക തയ്യാറാക്കി നോക്കാം

വളരെ ഈസി ആയി പനീർ ടിക്ക നമുക്ക് തവയിൽ തയ്യാറാക്കി എടുക്കാവുന്നതെ ഉള്ളൂ. അപ്പോൾ എങ്ങിനെയാണ് ഈസി ആയി ഇത് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം ഒരു പാത്രത്തിലേക്ക് അര കപ്പ് തൈര്, അര സ്പൂൺ മഞ്ഞൾപൊടി, രണ്ടു സ്പൂൺ കാശ്മീരി മുളക്പൊടി, അര സ്പൂൺ ഗരം മസാല, ഒരു സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഒരു സ്പൂൺ കടുകെണ്ണ, അര മുറി നാരങ്ങ നീര്, പാകത്തിന് ഉപ്പ്, കടല പൊടി ഒന്നര സ്പൂൺ എന്നിവ ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. അതിലേക്ക് ഒരു വലിയ സവാള ചതുര കഷണങ്ങൾ ആക്കി മുറിച്ചത്, പച്ച ക്യാപ്സികം ചതുര കഷണങ്ങൾ ആക്കി മുറിച്ചത്, മഞ്ഞയും, ചുവപ്പും ക്യാപ്സികം ചതുര കഷണങ്ങൾ ആക്കി മുറിച്ചത് എന്നിവ ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. ഇനി അതിലേക്ക് ഇരുന്നൂറ്റി അമ്പതു ഗ്രാം പനീർ ചതുര കഷണങ്ങൾ ആക്കി മുറിച്ചത് ചേർത്ത് കൊടുക്കണം. ഇനി നന്നായി മിക്സ്‌ ചെയ്യുക. അതിനു ശേഷം അര മണിക്കൂർ മാരിനെറ്റ് ചെയ്യാൻ വേണ്ടി ഫ്രിഡ്ജിൽ വക്കണം. മസാല പനീറിലും പച്ചക്കറികളിലും നന്നായി പിടിക്കാൻ വേണ്ടിയാണ് ഇങ്ങിനെ ചെയ്യുന്നത്.

ഇനി ഒരു നീളത്തിൽ ഉള്ള സ്റ്റിക്ക് എടുത്തു അതിലേക്ക് ഒരു സവാള പീസ്, പിന്നെ ക്യാപ്സികം കളർ മാറി വക്കണം, പിന്നെ ഒരു പനീർ അങ്ങിനെ മാറി മാറി വച്ചു സെറ്റ് ചെയ്യണം. ബാക്കിയുള്ള എല്ലാം ഇങ്ങിനെ സ്റ്റിക്കിൽ സെറ്റ് ചെയ്തു എടുക്കുക. ഇനി ഒരു തവ ചൂടാക്കി അതിലേക്ക് ഒരു സ്പൂൺ ബട്ടർ, ഒരു സ്പൂൺ ഓയിൽ എന്നിവ ചേർത്ത് കൊടുക്കുക. അതിലേക്ക് എല്ലാ സ്റ്റിക്കുകളും വച്ചു കൊടുക്കണം. ഇനി തിരിച്ചും മറിച്ചും മാറി മാറി വച്ചു കൊടുത്തു ഫ്രൈ ചെയ്തു എടുക്കുക. ഫ്രൈ ചെയ്യുന്ന സമയത്ത് ചൂട് കുറച്ചു വക്കണം. നല്ലവണ്ണം എല്ലാ ഭാഗവും ഫ്രൈ ആയാൽ വാങ്ങി വക്കുക. ഇനി അതിനു മുകളിൽ അൽപ്പം ചാറ്റ് മസാല കൂടി തൂവിയാൽ അടിപൊളി പനീർ ടിക്ക റെഡി… !!

Thanath Ruchi

Similar Posts