വളരെ എളുപ്പത്തിൽ ഒരു ചെമ്മീൻ ബിരിയാണി തയ്യാറാക്കി നോക്കിയാലോ

വലിയ ചെമ്മീൻ ആണ് ബിരിയാണി തയ്യാറാക്കി എടുക്കാൻ നല്ലത്. അപ്പോൾ എങ്ങിനെ ആണ് ചെമ്മീൻ ബിരിയാണി തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. ആദ്യം അര കിലോ ചെമ്മീൻ തൊലി എല്ലാം കളഞ്ഞു വൃത്തിയായി കഴുകി എടുക്കുക. അതിനു ശേഷം ഒരു സ്പൂൺ മുളക്പൊടി, ഒരു സ്പൂൺ മല്ലിപ്പൊടി, അര സ്പൂൺ മഞ്ഞൾപൊടി, പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ്‌ ചെയ്തു എടുക്കുക. ഇനി ഇത് അര മണിക്കൂർ അടച്ചു മാറ്റി വക്കണം. ഫ്രിഡ്ജിൽ വച്ചാൽ കൂടുതൽ നല്ലതാണ്.

ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് എട്ടു സ്പൂൺ ഓയിൽ ചേർത്ത് കൊടുക്കുക. ഇനി മാറ്റി വച്ചിരിക്കുന്ന ചെമ്മീൻ ചേർത്ത് നന്നായി വറുത്തു കോരുക. തിരിച്ചും മറിച്ചും ഇട്ടു വറുക്കണം. ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് ആറു സ്പൂൺ ഓയിൽ ചേർത്ത് കൊടുക്കണം. ഇനി ആറു പച്ചമുളക്, ഒരു കഷ്ണം ഇഞ്ചി, ഒരു ഉണ്ട വെളുത്തുള്ളി എന്നിവ നന്നായി ചതച്ചത് ചേർത്ത് കൊടുക്കുക. അതിലേക്ക് മൂന്നു സവാള നീളത്തിൽ അരിഞ്ഞത് ചേർത്ത് വഴറ്റുക. ഇനി രണ്ടു തക്കാളി അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റുക. പാകത്തിന് ഉപ്പ് ചേർത്ത് വഴറ്റുക. ഇനി അഞ്ചു മിനിറ്റ് അടച്ചു വച്ചു വേവിക്കുക. ഇനി മൂടി തുറന്നു അതിലേക്ക് ഒന്നര സ്പൂൺ ഗരം മസാല ചേർത്ത് വഴറ്റുക. ഇനി വറുത്തു വച്ചിരിക്കുന്ന ചെമ്മീൻ ചേർത്ത് കൊടുക്കണം. നന്നായി മിക്സ്‌ ചെയ്തു എടുക്കുക. അതിനു ശേഷം അടച്ചു വച്ചു ഇരുപത് മിനിറ്റ് വേവിക്കണം. മസാല നല്ല വണ്ണം വഴന്നു എണ്ണ തെളിഞ്ഞു വരണം.

ഇനി മൂടി തുറന്ന് ഒരു നാരങ്ങയുടെ നീരും, ഒരു പിടി മല്ലിയിലയും, പുതിനയിലയും കറിവേപ്പിലയും ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. ഇനി വാങ്ങി വക്കാം. ഇനി ഒരു ബിരിയാണി പോട്ടിലേക്ക് അഞ്ചു സ്പൂൺ നെയ്യ്, രണ്ടു സ്പൂൺ ഓയിൽ എന്നിവ ചേർത്ത് കൊടുക്കുക. അതിലേക്ക് ഒരു കഷ്ണം പട്ട, മൂന്നു ഗ്രാമ്പു, നാലു ഏലക്ക എന്നിവ ചേർത്ത് കൊടുക്കുക. അതിലേക്ക് മൂന്നു കപ്പ് കഴുകി ഊറ്റി വച്ചിരിക്കുന്ന ജീരകശാല അരി ചേർത്ത് അഞ്ചു മിനിറ്റ് നന്നായി വഴറ്റുക. (അരി കുതിർക്കേണ്ട ആവശ്യം ഇല്ല. ) ഇനി നാലര കപ്പ് തിളച്ച വെള്ളം ചേർത്ത് കൊടുക്കുക. പാകത്തിന് ഉപ്പ് ചേർത്ത് കൊടുത്ത് നന്നായി മിക്സ്‌ ചെയ്യുക. അര മുറി നാരങ്ങ നീര് ചേർക്കുക. ഇനി അടച്ചു വച്ചു വേവിക്കുക. ഈ അരി പെട്ടന്ന് വെന്തു കിട്ടും.

ഇനി നമുക്ക് ബിരിയാണി സെറ്റ് ചെയ്തു എടുക്കണം. മറ്റൊരു പാത്രം എടുത്തു അതിലേക്ക് ആദ്യം കുറച്ചു റൈസ് ചേർത്ത് കൊടുക്കുക. അതിനു ശേഷം അൽപ്പം മല്ലിയിലയും, പുതിനയിലയും ചേർക്കുക. ഇനി ചെമ്മീൻ മസാല ചേർത്ത് കൊടുക്കണം. അതിനു മുകളിൽ ആയി ബാക്കിയുള്ള ചോറ് കൂടി ചേർത്ത് സെറ്റ് ചെയ്യുക. ഏറ്റവും മുകളിൽ ആയി നെയ്യിൽ വറുത്തു എടുത്ത അൽപ്പം അണ്ടിപരിപ്പും, മുന്തിരിയും മല്ലിയിലയും പുതിനയില യും ചേർത്ത് കൊടുക്കുക. ഇപ്പോൾ നമ്മുടെ അടിപൊളി ചെമ്മീൻ ബിരിയാണി റെഡി… !! നല്ല തൈര് സാലഡ് ഉണ്ടെങ്കിൽ അടിപൊളി കോമ്പിനേഷൻ ആണ്.

Thanath Ruchi

Similar Posts