അടിപൊളി ടേസ്റ്റ് ഉള്ള വളരെ സിമ്പിൾ ആയി തയ്യാറാക്കി എടുക്കാൻ പറ്റുന്ന കോളിഫ്ലവർ മസാല

അപ്പോൾ എങ്ങിനെ ആണ് വളരെ സിമ്പിൾ ആയി കോളിഫ്ലവർ മസാല തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു മീഡിയം വലുപ്പത്തിൽ ഉള്ള കോളിഫ്ലവർ ചെറിയ ചെറിയ പൂക്കൾ ആയി അടർത്തി എടുക്കുക. അതിനു ശേഷം ഉപ്പും മഞ്ഞൾപൊടിയും ചേർത്ത വെള്ളത്തിൽ ഇട്ടു വക്കണം. ( കോളി ഫ്ലവറിൽ ചെറിയ പുഴുക്കൾ ഉണ്ടെങ്കിൽ പുറത്തു വരാൻ വേണ്ടിയാണ് ഇങ്ങിനെ ചെയ്യുന്നത്. ) ഇങ്ങിനെ മഞ്ഞൾ വെള്ളത്തിൽ നിന്നെടുത്ത പൂക്കൾ വേറെ പച്ചവെള്ളത്തിൽ പല തവണ നന്നായി കഴുകി എടുക്കുക.

ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് നാലു സ്പൂൺ വെളിച്ചെണ്ണ അല്ലെങ്കിൽ ഓയിൽ ചേർത്ത് കൊടുക്കണം. അതിലേക്ക് ഒരു കഷ്ണം പട്ട, രണ്ടു ഗ്രാമ്പു, രണ്ടു ഏലക്ക എന്നിവ കൂടി ചതച്ചത് ചേർത്ത് കൊടുക്കുക. ഇനി അതിലേക്ക് രണ്ടു സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് കൊടുക്കണം. വഴന്നു വന്നാൽ രണ്ടു സവാള പൊടിയായി അരിഞ്ഞത് ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. അൽപ്പം ഉപ്പ് ചേർത്ത് കൊടുക്കുക. ഇനി ചെറിയ ചൂടിൽ നന്നായി വഴറ്റുക. ഇനി അതിലേക്ക് ഒരു സ്പൂൺ മുളക്പൊടി, അര സ്പൂൺ മഞ്ഞൾപൊടി, ഒരു സ്പൂൺ മല്ലിപ്പൊടി, ഒരു സ്പൂൺ ഗരം മസാല, അര സ്പൂൺ ചിക്കൻ മസാല എന്നിവ ചേർത്ത് നന്നായി വഴറ്റുക.

പൊടികളുടെ പച്ചമണം മാറിയ ശേഷം അതിലേക്ക് ഒരു തക്കാളി അരിഞ്ഞത് ചേർത്ത് വഴറ്റുക. തക്കാളി നന്നായി വാടി വന്നാൽ കഴുകി ഊറ്റി വച്ചിരിക്കുന്ന കോളിഫ്ലവർ ചേർത്ത് കൊടുക്കണം. പാകത്തിന് ഉപ്പ് ചേർത്ത് കൊടുക്കണം. ഇനി നന്നായി മിക്സ്‌ ചെയ്യുക. അതിനു ശേഷം അടച്ചു വച്ചു വേവിച്ചു എടുക്കുക. ( വേണമെങ്കിൽ അര കപ്പ്‌ വെള്ളം ചേർത്ത് കൊടുക്കാം.) വെള്ളം ചേർത്തില്ലെങ്കിലും അടിപൊളി ടേസ്റ്റ് ആണ്. ഇടക്ക് മൂടി തുറന്നു ഇളക്കി കൊടുക്കാൻ മറക്കരുത്. ഇങ്ങിനെ കോളിഫ്ലവർ വേവിച്ചു എടുക്കുക. അവസാനം അൽപ്പം മല്ലിയില കൂടി തൂവി ഉപയോഗിക്കാം. ഇപ്പോൾ നമ്മുടെ അടിപൊളി കോളി ഫ്ലവർ മസാല റെഡി… !! ചോറിന്റെ കൂടെയും, ചപ്പാത്തിയുടെ കൂടെയും അടിപൊളി കോമ്പിനേഷൻ ആണ്.

Thanath Ruchi

Similar Posts