സൂപ്പർ സോഫ്റ്റ്‌ ആൻഡ് ക്രഞ്ചി ആയ പനീർ 65 റെസ്റ്റോറന്റ് സ്റ്റൈലിൽ ഇനി നമ്മുടെ വീട്ടിലും

അപ്പോൾ എങ്ങിനെ ആണ് പനീർ 65 തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു പാത്രത്തിലേക്ക് നാലു സ്പൂൺ കോൺ ഫ്ലോർ ചേർത്ത് കൊടുക്കണം. ഇനി രണ്ടു സ്പൂൺ അരിപൊടി, കാൽ സ്പൂൺ മഞ്ഞൾപൊടി, ഒരു സ്പൂൺ മുളക്പൊടി, അര സ്പൂൺ ഗരം മസാല, ഒരു സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, അര സ്പൂൺ കുരുമുളക് പൊടി, അര മുറി നാരങ്ങ നീര് എന്നിവ ചേർത്ത് കൊടുക്കണം. ഇനി അതിലേക്ക് രണ്ടു പച്ചമുളക് ചെറുതായി അരിഞ്ഞത്, രണ്ടു തണ്ട് കറിവേപ്പില ചെറുതായി അരിഞ്ഞത്, പാകത്തിന് ഉപ്പ് എന്നിവ കൂടി ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. ഇനി അൽപ്പം വെള്ളം ചേർത്ത് നല്ല കട്ടിയിൽ ബാറ്റർ തയ്യാറാക്കി എടുക്കുക. വെള്ളം കൂടി പോകാൻ പാടില്ല.

ഇനി അതിലേക്ക് ചെറിയ ചതുര കഷണങ്ങൾ ആക്കി കട്ട്‌ ചെയ്തു വച്ചിരിക്കുന്ന പനീർ ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. ഏകദേശം ഇരുന്നൂറു ഗ്രാം പനീർ ചേർത്ത് കൊടുക്കണം. ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് മുക്കി പൊരിക്കാൻ ആവശ്യത്തിന് ഉള്ള ഓയിൽ ചേർത്ത് കൊടുക്കണം. ഇനി ഓരോ പനീർ ആയി ഓയിലിലെക്ക് ഇട്ടു കൊടുക്കണം. ചെറിയ ചൂടിൽ ഇട്ടു വേണം വറുത്തു കോരാൻ. നല്ല ഗോൾഡൻ ബ്രൗൺ നിറം ആയാൽ വാങ്ങുക. പനീർ ഇട്ട ശേഷം പെട്ടെന്ന് തന്നെ വറുത്തു കോരാൻ ശ്രദ്ധിക്കണം. അല്ലെങ്കിൽ പനീർ കട്ടിയായി പോകും. എല്ലാ പനീറും ഇങ്ങിനെ വറുത്തു കോരുക. അവസാനം അഞ്ചു പച്ചമുളക് രണ്ടായി കീറി അതേ ഓയിലിലെക്ക് ഇട്ടു കൊടുത്ത് വറുത്തു കോരുക. അതേ പോലെ കറിവേപ്പിലയും വറുത്തു കോരുക. ഇനി ഇവ രണ്ടും പനീർ വറുത്തു വച്ചിരിക്കുന്നത്തിലേക്ക് ചേർത്ത് കൊടുക്കണം. ഇപ്പോൾ നമ്മുടെ അടിപൊളി പനീർ 65 റെഡി… !!

https://www.youtube.com/watch?v=EKH2-EThlqk

Thanath Ruchi

Similar Posts