റെസ്റ്റോറന്റ് സ്റ്റൈലിൽ മട്ടർ പനീർ മസാല തയ്യാറാക്കി എടുക്കാം

അപ്പോൾ എങ്ങിനെ ആണ് ഇത് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് രണ്ടു സ്പൂൺ ഓയിൽ ചേർത്ത് കൊടുക്കണം. അതിലേക്ക് നാലു വെളുത്തുള്ളി, ഒരു കഷ്ണം ഇഞ്ചി ചെറുതായി അരിഞ്ഞത്, രണ്ടു പച്ചമുളക് അരിഞ്ഞത് എന്നിവ ചേർത്ത് കൊടുക്കണം. ഇനി രണ്ടു സവാള നീളത്തിൽ അരിഞ്ഞത് ചേർത്ത് വഴറ്റുക. ചെറിയ ചൂടിൽ ഇട്ടു നന്നായി വഴറ്റുക. ഇനി അതിലേക്ക് രണ്ടു തക്കാളി അരിഞ്ഞത് ചേർത്ത് വഴറ്റുക. ഈ സമയത്തു അൽപ്പം ഉപ്പ് ചേർത്ത് കൊടുക്കണം. ഇനി നന്നായി വഴറ്റുക. ഇവ എല്ലാം നന്നായി വാടി വന്നാൽ അതിലേക്ക് അൽപ്പം വെള്ളം ചേർത്ത് നന്നായി അരച്ചു പേസ്റ്റ് പോലെ ആക്കിയെടുക്കുക.

ഈ സമയത്ത് ഒന്നര കപ്പ്‌ ഗ്രീൻ പീസ് നന്നായി വേവിച്ചു എടുക്കണം. ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് നാലു സ്പൂൺ ഓയിൽ ചേർത്ത് കൊടുക്കുക. ഇനി അര സ്പൂൺ ചെറിയ ജീരകം ചേർത്ത് കൊടുക്കണം. ഇനി അതിലേക്ക് ഒരു സ്പൂൺ കടല മാവ് ചേർത്ത് മിക്സ്‌ ചെയ്യുക. ശേഷം ഒരു സ്പൂൺ കാശ്മീരി മുളക്പൊടി, അര സ്പൂൺ മഞ്ഞൾപൊടി, ഒരു സ്പൂൺ മല്ലിപ്പൊടി എന്നിവ ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. പൊടികളുടെ പച്ചമണം മാറിയ ശേഷം അതിലേക്ക് നമ്മൾ അരച്ചു വച്ചിരിക്കുന്ന അരവ് ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. ഇനി അൽപ്പം വെള്ളം ചേർത്ത് കൊടുക്കുക. പാകത്തിന് ഉപ്പ് ചേർത്ത് കൊടുക്കണം. ഇനി അര സ്പൂൺ പഞ്ചസാര ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. മസാല തിളച്ചു എണ്ണ തെളിഞ്ഞു വരണം. അതുവരെ നന്നായി വഴറ്റുക.

ഇനി ഗ്രീൻ പീസ് ചേർത്ത് കൊടുക്കണം. ഒരു സ്പൂൺ ഗരം മസാല ചേർത്ത് കൊടുക്കണം. ചെറിയ ചൂടിൽ തിളപ്പിക്കുക. അതിലേക്ക് പനീർ കഷണങ്ങൾ ആക്കിയത് ചേർത്ത് പതുക്കെ മിക്സ്‌ ചെയ്തു എടുക്കുക. ഇനി അടച്ചു വച്ചു കുറച്ചു നേരം വേവിക്കുക. ഇനി മൂടി തുറന്ന് അൽപ്പം മല്ലിയില തൂവി ഉപയോഗിക്കാം. ഇപ്പോൾ നമ്മുടെ അടിപൊളി ടേസ്റ്റി ആയ മട്ടർ പനീർ മസാല റെഡി… !!

Thanath Ruchi

Web Desk

തനത് രുചിയിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിഭവത്തിന്റെ HD ചിത്രവും ഉൾപ്പെടെ [email protected] എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.

View all posts by Web Desk →