ചായക്കട സ്റ്റൈലിൽ അടിപൊളി കായ ബജ്ജി തയ്യാറാക്കി എടുക്കാം നിമിഷ നേരം കൊണ്ട്

ബജ്ജി കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാണ് അല്ലേ. അപ്പോൾ എങ്ങിനെ ആണ് ടേസ്റ്റി ആയ കായ ബജ്ജി തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. ആദ്യം രണ്ടു കായ വൃത്തിയായി കഴുകി എടുക്കുക. അതിനു ശേഷം ഒരു പീലർ കൊണ്ട് കായയുടെ തൊലി എല്ലാം കളയുക. ഇനി കനം കുറച്ചു സ്ലൈസ് ചെയ്തു എടുക്കുക. എത്ര കനം കുറക്കുന്നൊ അത്രയും നല്ലതാണ്.

ഇനി കുറച്ചു നേരം നിരത്തി വക്കുക. കായയിലെ ജലാംശം മാറുന്നതിനു വേണ്ടിയാണ്.അതിനു ശേഷം നമുക്ക് ബാറ്റർ റെഡി ആക്കി എടുക്കാം. ഒരു പാത്രത്തിലേക്ക് ഒരു കപ്പ് കടലമാവ്, അര സ്പൂൺ മുളക്പൊടി, പാകത്തിന് ഉപ്പ്, രണ്ടു നുള്ള് കായം പൊടി, ഒരു നുള്ള് ബേക്കിങ് പൗഡർ എന്നിവ ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. ഇനി അതിലേക്ക് പാകത്തിന് വെള്ളം ചേർത്ത് കട്ടിയിൽ ബാറ്റർ റെഡി ആക്കുക. ബാറ്റർ ഒരു പാട് ലൂസ് ആയി പോകാൻ പാടില്ല.

ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് മുക്കി പൊരിക്കാൻ ആവശ്യത്തിന് ഉള്ള വെളിച്ചെണ്ണ അല്ലെങ്കിൽ ഓയിൽ ചേർത്ത് കൊടുക്കണം. എണ്ണ നന്നായി ചൂടായി വന്നാൽ അതിലേക്ക് ഒരു കായ കഷ്ണം എടുത്തു മാവിൽ മുക്കി എണ്ണയിലേക്ക് ഇട്ടു കൊടുക്കുക. ഇനി ചൂട് കുറച്ചു വക്കണം. ചെറിയ ചൂടിൽ ഇട്ടു തിരിച്ചും മറിച്ചും ഇട്ടു വേവിച്ചു എടുക്കുക. ബാക്കി എല്ലാകായ കഷ്ണം കൊണ്ടും ഈ രീതിയിൽ ബജ്ജി റെഡി ആക്കി എടുക്കുക. ഈ രീതിയിൽ വളരെ സിമ്പിൾ ആയി കായ ബജ്ജി റെഡി ആക്കി എടുക്കാം. ഇപ്പോൾ നമ്മുടെ അടിപൊളി കായ ബജ്ജി റെഡി… !! നല്ല ടൊമാറ്റോ സോസിന്റെ കൂടെ അടിപൊളി കോമ്പിനേഷൻ ആണ്.

https://www.youtube.com/watch?v=8boNddJlDxU

Thanath Ruchi

Similar Posts