നല്ല നാടൻ ടേസ്റ്റിൽ കോവക്ക പച്ചടി തയ്യാറാക്കി എടുക്കാം വളരെ എളുപ്പമാണ് ഈ പച്ചടി തയ്യാറാക്കി എടുക്കാൻ

എന്നും കോവക്ക തോരൻ കഴിച്ചു മടുത്തോ..? എങ്കിൽ ചെയ്തു നോക്കാൻ പറ്റുന്ന അടിപൊളി വിഭവം ആണ് കോവക്ക പച്ചടി. അപ്പോൾ എങ്ങിനെ ആണ് കോവക്ക പച്ചടി തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു കപ്പ്‌ കോവക്ക നന്നായി കഴുകി എടുക്കുക. അതിനു ശേഷം കനം കുറച്ചു വട്ടത്തിൽ അരിഞ്ഞു എടുക്കുക. അധികം മൂക്കാത്ത കോവക്കയാണ് പച്ചടി തയ്യാറാക്കി എടുക്കാൻ നല്ലത്.

ഇനി അരിഞ്ഞു വച്ചിരിക്കുന്ന കോവക്കയും, പത്തു ചെറിയ ഉള്ളി നീളത്തിൽ അരിഞ്ഞതും കാൽ സ്പൂൺ മഞ്ഞൾപൊടിയും, പാകത്തിന് ഉപ്പും വെള്ളവും ചേർത്ത് വേവിക്കുക. അധികം വെന്തു കുഴയേണ്ട ആവശ്യം ഇല്ല. ഇനി പച്ചടിയിലേക്ക് അരപ്പ് റെഡി ആക്കണം. അര മുറി തേങ്ങ, രണ്ടു പച്ചമുളക്, അര സ്പൂൺ കടുക് എന്നിവ ചേർത്ത് അരച്ചു എടുക്കുക. വെന്തു വന്ന കോവക്കയിലേക്ക് അര കപ്പ് കട്ട തൈര് ചേർത്ത് കൊടുക്കണം. നന്നായി മിക്സ്‌ ചെയ്യുക. ഒന്നു തിളച്ചു വന്നാൽ അതിലേക്ക് അരച്ചു വച്ചിരിക്കുന്ന തേങ്ങ അരപ്പ് ചേർത്ത് കൊടുക്കണം. ഇനി ഒന്നു ചൂടായ ശേഷം വാങ്ങി വക്കണം. അരവ് ചേർത്താൽ പിന്നെ കറി തിളക്കുവാൻ പാടില്ല.

ഇനി നമുക്ക് വറവ് ഇടണം. ആദ്യം ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് രണ്ടു സ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുക്കണം. ഇനി ഒന്നര സ്പൂൺ കടുക് രണ്ടു വറ്റൽമുളക്, രണ്ടു തണ്ട് കറിവേപ്പില എന്നിവ ചേർത്ത് കൊടുക്കണം. ഇനി പച്ചടിയിലേക്ക് ചേർത്ത് കൊടുക്കുക. ഇപ്പോൾ നമ്മുടെ അടിപൊളി കോവക്ക പച്ചടി തയ്യാർ… !! ചോറിന്റെ കൂടെ അടിപൊളി കോമ്പിനേഷൻ ആണ്.

https://www.youtube.com/watch?v=bDCCaDdl11U

Thanath Ruchi

Similar Posts