അടിപൊളി ടേസ്റ്റിൽ സ്വീറ്റ് റവ വട തയ്യാറാക്കി എടുക്കാം എളുപ്പത്തിൽ, കുട്ടികൾക്ക് ഏറെ ഇഷ്ടം

ഈ സ്വീറ്റ് റവ വട ഭയങ്കര ടേസ്റ്റ് ആണ്. ഒരു തവണ തയ്യാറാക്കി കഴിച്ചാൽ പിന്നെ ഇടക്കിടക്ക് കഴിക്കാൻ തോന്നും. പുറമെ നല്ല ക്രിസ്പിയും അകത്തു നല്ല സോഫ്റ്റും ആണ് നമ്മുടെ ഈ വടക്ക്. കുട്ടികൾക്ക് ഈ വട ഒരുപാട് ഇഷ്ടപെടും. അപ്പോൾ എങ്ങിനെ ആണ് ഇത് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം മുക്കാൽ കപ്പ് വെള്ളം അടുപ്പിൽ വച്ചു തിളപ്പിക്കുക. അതിലേക്ക് അര സ്പൂൺ ഏലക്ക പൊടിയും, ഒരു നുള്ള് ഉപ്പും കൂടി ചേർത്ത് വേണം വെള്ളം തിളപ്പിച്ച്‌ എടുക്കാൻ. ഇനി അതിലേക്ക് അര കപ്പ്‌ റവ ചേർത്ത് കൊടുക്കുക. ഇനി കാൽ കപ്പ് പഞ്ചസാര ചേർത്ത് കൊടുക്കണം. പഞ്ചസാര പാകത്തിന് ചേർത്താൽ മതി. ഇനി നന്നായി മിക്സ്‌ ചെയ്യണം. വെള്ളം വറ്റി വരുന്നത് വരെ ചെറിയ ചൂടിൽ മിക്സ്‌ ചെയ്യണം. വെള്ളം വറ്റി വന്നാൽ ഗ്യാസ് ഓഫ് ചെയ്യുക.

ഇനി ഒന്നു ചൂടാറിയ ശേഷം അത് നന്നായി കുഴച്ചു മയം വരുത്തി എടുക്കുക. ഒട്ടുന്നുണ്ടെങ്കിൽ അതിലേക്ക് രണ്ടു സ്പൂൺ മൈദ അല്ലെങ്കിൽ കോൺ ഫ്ലോർ ചേർത്ത് മിക്സ്‌ ചെയ്യണം. ഇനി ചെറിയ ഉരുളകൾ ആക്കി വക്കണം. അതിനു ശേഷം ഓരോ ഉരുളയും കയ്യിൽ വച്ചു ഒന്നു പരത്തി എടുക്കുക. എല്ലാം ഇങ്ങിനെ തന്നെ പരത്തി എടുക്കുക. ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് മുക്കി പൊരിക്കാൻ ആവശ്യത്തിന് ഉള്ള ഓയിൽ ചേർത്ത് കൊടുക്കുക. ഓയിൽ നല്ല ചൂടായാൽ അതിലേക്ക് ഓരോ വടകൾ ആയി ഇട്ടു കൊടുത്തു വറുത്തു കോരി എടുക്കുക. ഇനി ബാക്കിയുള്ള എല്ലാ വടയും ഇങ്ങിനെ തന്നെ പൊരിച്ചു എടുക്കുക. ഇപ്പോൾ നമ്മുടെ അടിപൊളി സ്വീറ്റ് റവ വട തയ്യാർ.! പെട്ടെന്ന് ഒരു ഗസ്റ്റ് വരുമ്പോൾ പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഈസി റെസിപ്പി ആണിത്. പിന്നെ എല്ലാ സാധനങ്ങളും എല്ലാവരുടെയും വീട്ടിൽ എപ്പോഴും ഉണ്ടാകുന്നതാണ്.

Thanath Ruchi

Web Desk

തനത് രുചിയിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിഭവത്തിന്റെ HD ചിത്രവും ഉൾപ്പെടെ [email protected] എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.

View all posts by Web Desk →