വളരെ എളുപ്പത്തിൽ നല്ല ടേസ്റ്റ് ഉള്ള ബ്രെഡ്‌ ഹൽവ തയ്യാറാക്കി എടുക്കാം

ബ്രെഡ് കിട്ടുമ്പോൾ ഇത്രയും ടേസ്റ്റ് ഉള്ള ഹൽവ തയ്യാറാക്കി എടുക്കാൻ ആരും മടിക്കരുത്. ഇത് തയ്യാറാക്കി എടുക്കാൻ വളരെ എളുപ്പമാണ്. വായിൽ ഇട്ടാൽ അലിഞ്ഞു പോകുന്ന ടേസ്റ്റ്. അപ്പോൾ എങ്ങിനെ ആണ് ഇത് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം ആറു പീസ് ബ്രെഡ് സൈഡ് കട്ട്‌ ചെയ്തു എടുക്കുക. അതിനു ശേഷം ചെറിയ കഷണങ്ങൾ ആക്കി കട്ട്‌ ചെയ്തു വക്കണം. ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് കാൽ കപ്പ് നെയ്യ് ചേർത്ത് കൊടുക്കണം. ഇനി ബ്രെഡ് കഷണങ്ങൾ കുറേശ്ശേ ഇട്ടു ഫ്രൈ ചെയ്തു എടുക്കുക. നല്ല ഗോൾഡൻ ബ്രൗൺ നിറം ആകുന്നത് വരെ നന്നായി ഫ്രൈ ചെയ്യണം.

ഇനി ഒരു പാനിലേക്ക് ഒരു സ്പൂൺ നെയ്യ് ചേർത്ത് ഒരു പിടി അണ്ടിപരിപ്പും, മുന്തിരിയും വറുത്തു കോരി മാറ്റി വക്കണം. ഇനി അതേ പാനിലേക്ക് ഒരു കപ്പ് വെള്ളം ചേർത്ത് തിളപ്പിക്കുക. അതിലേക്ക് മധുരത്തിന് അനുസരിച്ചു പഞ്ചസാര ചേർത്ത് കൊടുക്കുക. ഇനി നന്നായി തിളപ്പിച്ച്‌ കൊണ്ടിരിക്കുക. പഞ്ചസാര പാനി നന്നായി തിളച്ചു ഒരു നൂൽ പരുവം ആയാൽ അതിലേക്ക് ഫ്രൈ ചെയ്തു വച്ചിരിക്കുന്ന ബ്രെഡ്‌ ചേർത്ത് തിളപ്പിക്കുക.

ഇനി അതിലേക്ക് നാലു സ്പൂൺ പാൽ ചേർത്ത് കൊടുക്കണം. ( ഈ സമയത്തു റെഡ് കളർ ഒരു നുള്ള് ചേർത്താൽ കാണാൻ നന്നായിരിക്കും. പക്ഷെ ഒരു നിർബന്ധവും ഇല്ല. )ബ്രെഡ്‌ നല്ല സോഫ്റ്റ്‌ ആയി വന്നാൽ അര സ്പൂൺ ഏലക്ക പൊടി ചേർത്ത് കൊടുക്കുക. ഇനി നമ്മൾ വറുത്തു കോരി മാറ്റി വച്ചിരിക്കുന്ന അണ്ടിപരിപ്പും, മുന്തിരിയും ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. ഇനി നന്നായി ഇളക്കി കൊണ്ടിരിക്കുക. അതിനു ശേഷം അൽപനേരം വേവിക്കുക. ബ്രെഡ്‌ നല്ല സോഫ്റ്റ്‌ ആയി വെള്ളം വറ്റിയാൽ വാങ്ങി വക്കണം. ഇപ്പോൾ നമ്മുടെ അടിപൊളി ബ്രെഡ്‌ ഹൽവ റെഡി… !!

Thanath Ruchi

Similar Posts