കാബേജ് കൊണ്ട് അടിപൊളി ‘എഗ്ഗ് ബുർജി’ തയ്യാറാക്കി എടുക്കാം! ചപ്പാത്തിക്കും, ചോറിനും പറ്റിയ അടിപൊളി സൈഡ് ഡിഷ്
കാബേജ് കൊണ്ടുള്ള തോരൻ മാത്രം കഴിച്ചു മടുത്തോ.. എങ്കിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന അടിപൊളി വിഭവം. അപ്പോൾ എങ്ങിനെ ആണ് ഈ വിഭവം തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു മീഡിയം സൈസിലുള്ള കാബേജ് ചെറുതായി കനം കുറച്ചു മുറിച്ചു എടുക്കുക. അതിനു ശേഷം നന്നായി കഴുകി വൃത്തിയാക്കി എടുക്കുക. അതിനു ശേഷം വെള്ളം ഊറ്റി വക്കണം.
ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് മൂന്നു സ്പൂൺ ഓയിൽ ചേർത്ത് കൊടുക്കണം. ഇനി ഒരു സ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക. അതിലേക്ക് ഒരു സവാള ചെറുതായി കനം കുറച്ചു അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റണം. സവാള നന്നായി വാടി വന്നാൽ ഒരു സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് വഴറ്റുക. ഇനി ഒരു സ്പൂൺ മുളക്പൊടി, അര സ്പൂൺ മല്ലിപൊടി, അര സ്പൂൺ മഞ്ഞൾപൊടി എന്നിവ ചേർത്ത് നന്നായി വഴറ്റുക. പൊടികളുടെ പച്ചമണം മാറിയാൽ രണ്ടു സ്പൂൺ വെള്ളം ചേർത്ത് മിക്സ് ചെയ്യണം.
ഇനി അതിലേക്ക് കഴുകി ഊറ്റി വച്ചിരിക്കുന്ന കാബേജ് ചേർത്ത് മിക്സ് ചെയ്യണം. ഇനി പാകത്തിന് ഉപ്പ് ചേർത്ത് കൊടുക്കണം. നല്ല വണ്ണം മിക്സ് ചെയ്ത ശേഷം അടച്ചു വച്ചു വേവിക്കുക. അഞ്ചു മിനിറ്റ് കഴിഞ്ഞ് മൂടി തുറന്ന് അതിലേക്ക് നാലു മുട്ട പൊട്ടിച്ചു ഒഴിക്കുക. ഉടനെ തന്നെ ഇളക്കരുത്. രണ്ടു മിനിറ്റ് അങ്ങനെ വച്ച ശേഷം മാത്രം ഇളക്കി മിക്സ് ചെയ്യണം. ( ആദ്യം തന്നെ ഇളക്കിയാൽ ആകെ പൊടിഞ്ഞു പോകും. ) മുട്ട നല്ലവണ്ണം മിക്സ് ആയാൽ അതിലേക്ക് കാൽ സ്പൂൺ ഗരം മസാല ചേർത്ത് നന്നായി ഇളക്കണം. ഇനി അതിലേക്ക് അൽപ്പം കറിവേപ്പിലയും, മല്ലിയിലയും ചേർത്ത് വാങ്ങി വക്കുക. ഇപ്പോൾ നമ്മുടെ അടിപൊളി കാബേജ് എഗ്ഗ് ബുർജി റെഡി… !!ചോറിന്റെ കൂടെയും ചപ്പാത്തിയുടെ കൂടെയും കഴിക്കാൻ പറ്റുന്ന അടിപൊളി സൈഡ് ഡിഷ് ആണിത്.
https://www.youtube.com/watch?v=xzQZVg-cnWk
