നല്ല സൂപ്പർ സോഫ്റ്റ്‌ ആയ റവ ചപ്പാത്തി തയ്യാറാക്കി എടുക്കാം വളരെ എളുപ്പത്തിൽ

റവ കൊണ്ട് ചപ്പാത്തി തയ്യാറാക്കി കഴിച്ചു നോക്കിയിട്ടുണ്ടോ..? അടിപൊളി ടേസ്റ്റ് ആണ് കേട്ടോ. അതേ പോലെ നല്ല സോഫ്റ്റ്‌ ആയിരിക്കും നമ്മുടെ ചപ്പാത്തി. അപ്പോൾ വെറും രണ്ടു ചേരുവകൾ കൊണ്ട് എങ്ങിനെ ആണ് ചപ്പാത്തി തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം ഒരു കപ്പ് റവ മിക്സിയുടെ ജാറിൽ ഇട്ടു നന്നായി പൊടിച്ചു എടുക്കുക. ഇനി ഒരു പാത്രം അടുപ്പിൽ വച്ചു ചൂടാക്കി ഒന്നേ മുക്കാൽ കപ്പ് വെള്ളം വച്ചു തിളപ്പിക്കുക. അതിലേക്ക് പാകത്തിന് ഉപ്പും, ഒരു സ്പൂൺ നെയ്യും ചേർത്ത് കൊടുക്കണം. വെള്ളം നന്നായി തിളച്ചു വന്നാൽ അതിലേക്ക് റവ കുറേശ്ശേ ആയി ചേർത്ത് നന്നായി വെള്ളം വറ്റിച്ചു എടുക്കുക. പെട്ടെന്ന് തന്നെ റവയിലെ വെള്ളം വറ്റി വരും. ഇനി ഗ്യാസ് ഓഫ്‌ ചെയ്യണം. ഇനി ഒന്നു ചൂടാറിയ ശേഷം നന്നായി കുഴച്ചു എടുക്കുക. അതിലേക്ക് അൽപ്പം മൈദയോ, ആട്ടയോ ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. ഒട്ടൽ ഒന്നു മാറി കിട്ടുന്നതിന് വേണ്ടിയാണ്. ഇനി ചപ്പാത്തിക്ക് കുഴക്കുന്നത് പോലെ നല്ല രീതിയിൽ കുഴച്ചു മയം വരുത്തുക.

ഇനി ചെറിയ ചെറിയ ഉരുളകൾ ആയി മാറ്റി വക്കുക. അതിനു ശേഷം ചപ്പാത്തി പരത്തി എടുക്കുന്നത് പോലെ തന്നെ പരത്തി എടുക്കുക. ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് ഒരു ചപ്പാത്തി ഇട്ടു കൊടുക്കുക. അതിനു മുകളിൽ ആയി അൽപ്പം നെയ്യ് അല്ലെങ്കിൽ ഓയിൽ തടവി കൊടുക്കുക. നല്ലവണ്ണം പൊന്തി വരുന്നത് കാണാം. ഈ രീതിയിൽ തന്നെ എല്ലാം ചപ്പാത്തിയും ചുട്ടു എടുക്കുക. ഇപ്പോൾ നമ്മുടെ അടിപൊളി സോഫ്റ്റ്‌ ആയ റവ ചപ്പാത്തി റെഡി! എന്തു കറി കൂട്ടിയും ഈ ചപ്പാത്തി വളരെ ടേസ്റ്റി ആയി കഴിക്കാൻ പറ്റുന്നതെ ഉള്ളൂ.

Thanath Ruchi

Similar Posts