പെർഫെക്ട് ആയി കടല മിട്ടായി തയ്യാറാക്കി എടുക്കാം. ഇതുപോലെ തയ്യാറാക്കിയാൽ പാത്രം കാലിയാകുന്നത് അറിയില്ല

നമ്മൾ കടയിൽ നിന്നും വാങ്ങിക്കുന്ന അതേ ടേസ്റ്റ്, അതേ പെർഫെക്ഷൻ.. അപ്പോൾ എങ്ങിനെ ആണ് കടല മിട്ടായി പെർഫെക്ട് ആയി തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു കപ്പ് നിലക്കടല നന്നായി വറുത്തു എടുക്കുക. ചെറിയ ചൂടിൽ വറുത്തു എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അല്ലെങ്കിൽ കറു മുറെ ആകില്ല. ഇനി ചൂടാറിയ ശേഷം തൊലി എല്ലാം കളഞ്ഞു എടുക്കുക. അതിനു ശേഷം രണ്ടായി പിളർന്നു എടുക്കുക. അല്ലെങ്കിൽ ഒന്നു ക്രഷ് ചെയ്തു എടുത്താലും മതി. പക്ഷെ നന്നായി പൊടിയായി പോകാൻ പാടില്ല.

ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് ഒരു കപ്പ്‌ ശർക്കര ചേർത്ത് ഉരുക്കി എടുക്കുക. കാൽ കപ്പ് വെള്ളം ചേർത്ത് കൊടുക്കണം. അതിനു ശേഷം ഈ പാനി അരിച്ചു എടുക്കുക. കല്ല് ഉണ്ടെങ്കിൽ കളയുന്നതിന് വേണ്ടിയാണ്. ഇനി ഈ പാനി ഒന്നുകൂടി അടുപ്പിൽ വച്ചു തിളപ്പിക്കുക. അതിലേക്ക് ഒരു സ്പൂൺ നെയ്യ് ചേർത്ത് കൊടുക്കണം. ഇനി നന്നായി മിക്സ്‌ ചെയ്യുക. ഇനി അതിലേക്ക് കാൽ സ്പൂൺ ബേകിങ് സോഡ ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. ഇനി നന്നായി തിളച്ചു ഒരു നൂൽ പരുവം ആയാൽ അതിലേക്ക് കടല ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. ഇനി ഗ്യാസ് ഓഫ് ചെയ്യാം.

ഇനി ഒരു പാത്രത്തിൽ അൽപ്പം നെയ്യ് പുരട്ടി വക്കണം. അതിലേക്ക് ഈ കൂട്ട് ചൂടാറുന്നതിന് മുൻപ് തന്നെ ചേർത്ത് കൊടുക്കുക. നന്നായി സെറ്റ് ചെയ്തു വക്കണം. റോൾ ചെയ്തു എടുക്കാൻ പറ്റുക ആണെങ്കിൽ നല്ലതാണ്. ഇനി ഒരു കത്തി കൊണ്ട് ലൈൻ വരഞ്ഞു ഇടുക. ചൂടാറിയ ശേഷം നമുക്ക് കട്ട്‌ ചെയ്തു എടുക്കാൻ എളുപ്പത്തിനു വേണ്ടിയാണ് ഇങ്ങിനെ ചെയ്യുന്നത്.
ഇനി മൂന്നു മണിക്കൂർ അങ്ങിനെ തന്നെ വക്കുക. അതിനുള്ളിൽ നമ്മുടെ കടല മിട്ടായി സെറ്റ് ആയി വന്നിട്ടുണ്ടാകും. ഇപ്പോൾ നമ്മുടെ പെർഫെക്ട് ആയ കടല മിട്ടായി തയ്യാർ!

Thanath Ruchi

Similar Posts