നല്ല കറു മുറെ കൊറിക്കാൻ അടിപൊളി മുറുക്ക് റെഡി ആക്കി എടുക്കാം

ബേക്കറിയിൽ നിന്നും വാങ്ങുന്ന അതേ ടേസ്റ്റുള്ള മുറുക്ക് റെഡി ആക്കി എടുക്കാം. അരിപ്പൊടി ഉണ്ടെങ്കിൽ പിന്നെന്തിനാ കാത്തിരിക്കുന്നത്..? അപ്പോൾ നമുക്ക് എങ്ങിനെ ആണ് അരിപൊടി മുറുക്ക് റെഡി ആക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം ഒരു കപ്പ് അരിപൊടി ഒന്നു ചൂടാക്കി എടുക്കുക. ഇനി രണ്ടു സ്പൂൺ ഉഴുന്ന് നന്നായി വറുത്തു എടുക്കുക. അതിനു ശേഷം മിക്സിയിൽ ഇട്ടു നന്നായി പൊടിച്ചു എടുക്കണം. ഉഴുന്ന് വറുക്കുന്നതിന് മുൻപ് നന്നായി കഴുകി ഉണക്കി എടുക്കുക. ഇനി ഒരു പാത്രത്തിലേക്ക് നമ്മൾ ചൂടാക്കി വച്ചിരിക്കുന്ന അരിപൊടി ചേർക്കുക. ഇനി വറുത്തു പൊടിച്ചു വച്ചിരിക്കുന്ന ഉഴുന്ന് ചേർക്കണം. ഇനി രണ്ടു സ്പൂൺ മൈദ, ഒരു സ്പൂൺ ജീരകം, ഒരു സ്പൂൺ കറുത്ത എള്ള്, ഒരു നുള്ള് കായം പൊടി, അര സ്പൂൺ മുളക്പൊടി, പാകത്തിന് ഉപ്പ്, രണ്ടു സ്പൂൺ ഓയിൽ എന്നിവ ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം.ഇനി അതിലേക്ക് പാകത്തിന് വെള്ളം ചേർത്ത് നന്നായി കുഴച്ചു മയം വരുത്തി എടുക്കുക. അതിനു ശേഷം പത്തു മിനിറ്റ് റെസ്റ് ചെയ്യാൻ വേണ്ടി അടച്ചു മാറ്റി വക്കണം.

ഇനി നമ്മൾ റെഡി ആക്കി എടുത്ത മാവ് (നൂൽപുട്ട് ) ഇടിയപ്പത്തിന്റെ അച്ചിലേക്ക് ഇട്ടു കൊടുക്കണം. സ്റ്റാർ ഷേപ്പിൽ ഉള്ള ചില്ല് ഇട്ടു കൊടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം കേട്ടോ. ഇനി ഒരു ഓയിൽ തടവിയ പ്ലേറ്റിലേക്ക് അല്ലെങ്കിൽ ഒരു വാഴയിലയിലേക്ക് മുറുക്കിന്റെ ഷേപ്പിൽ ചുറ്റിച്ചു വക്കുക. ബാക്കിയുള്ള മുഴുവൻ മാവിൽ നിന്നും ഇങ്ങിനെ മുറുക്ക് റെഡി ആക്കി വക്കണം. ഇനി ഒരു അടി കട്ടിയുള്ള പാത്രം അടുപ്പിൽ വച്ചു ചൂടാക്കി മുക്കി പൊരിക്കാൻ ആവശ്യത്തിന് ഉള്ള ഓയിൽ ചേർത്ത് കൊടുക്കണം. അതിലേക്ക് ഓരോ മുറുക്ക് വീതം ഇട്ടു വറുത്തു കോരുക. ഓയിൽ നല്ല ചൂടായ ശേഷം മാത്രം മുറുക്ക് ഇട്ടു കൊടുക്കുക. ഇട്ട ശേഷം ചൂട് കുറച്ചു വക്കണം. ഇപ്പോൾ നമ്മുടെ അടിപൊളി അരി മുറുക്ക് റെഡി… !! നല്ല കട്ടൻ ചായയുടെ കൂടെ അടിപൊളി കോമ്പിനേഷൻ ആണ്.

https://www.youtube.com/watch?v=ltls_ZVK96M

Thanath Ruchi

Similar Posts