അടിപൊളി നാലുമണി പലഹാരം ‘പൂവട’ തയ്യാറാക്കി എടുക്കാം, ഇനിയും ഇത് തയ്യാറാക്കാൻ അറിയാത്തവർ ഉണ്ടോ?

നാലുമണി നേരമായാൽ കുട്ടികൾക്ക് എന്തെങ്കിലും കഴിക്കാൻ വേണം. എന്നും വെറൈറ്റി ആയി ഓരോ പലഹാരങ്ങൾ തയ്യാറാക്കി എടുക്കേണ്ടേ.. എങ്കിൽ തീർച്ചയായും ഈ പൂവട തയ്യാറാക്കി എടുക്കാൻ പഠിച്ചാൽ സൂപ്പർ ആണ്. അപ്പോൾ നമുക്ക് എങ്ങിനെ വളരെ ടേസ്റ്റി ആയി പൂവട തയ്യാറാക്കി എടുക്കാം എന്ന് നോക്കാം.

ആദ്യം നമുക്ക് അട തയ്യാറാക്കി എടുക്കാം. അതിനു വേണ്ടി ഒരു കപ്പ്‌ മൈദ എടുക്കുക. അതിലേക്ക് പാകത്തിന് ഉപ്പ് ചേർത്ത് മിക്സ്‌ ചെയ്യണം. ഇനി അതിലേക്ക് പാകത്തിന് വെള്ളം ചേർത്ത് നന്നായി കുഴച്ചു എടുക്കുക. മൈദക്ക് പകരം ഗോതമ്പ് പൊടിയും ഉപയോഗിക്കാം. ഇനി അര മുറി തേങ്ങ ചിരകി വക്കണം. അതിലേക്ക് പാകത്തിന് അനുസരിച്ചു പഞ്ചസാര ചേർക്കണം. ഇനി അര സ്പൂൺ ഏലക്ക പൊടിയും, ഒരു പിടി അണ്ടിപരിപ്പും, മുന്തിരിയും കൂടി ചേർത്ത് നന്നായി മിക്സ്‌ ചെയ്തു എടുക്കുക. അണ്ടിപരിപ്പും മുന്തിരിയും അൽപ്പം നെയ്യിൽ വഴറ്റി ചേർത്താൽ ടേസ്റ്റ് കൂടും.

ഇനി നമ്മൾ കുഴച്ചു വച്ചിരിക്കുന്ന മാവിൽ നിന്നും ചെറിയ ചെറിയ ഉരുളകൾ തയ്യാറാക്കി എടുക്കുക. ഓരോ ഉരുളയും ചെറുതായി പരത്തി എടുക്കണം. പപ്പട വട്ടത്തിൽ പരത്തി എടുത്താൽ മതി. ഇനി പൂവടയുടെ അച്ചിൽ വക്കുക. അതിനു ശേഷം രണ്ടു സ്പൂൺ തേങ്ങാ കൂട്ട് ചേർത്ത് മടക്കി എടുക്കുക. എല്ലാ മാവിൽ നിന്നും ഇതുപോലെ പരത്തി എടുത്തു തേങ്ങാ കൂട്ട് വച്ചു മടക്കി തയ്യാറാക്കി വക്കണം. ഇനി അച്ചില്ലെങ്കിൽ പരത്തിയ മാവിനു നടുവിൽ തേങ്ങാ കൂട്ട് വച്ചു മടക്കി അൽപ്പം വെള്ളം വച്ചു ഒട്ടിച്ചു എടുത്താൽ മതിയാകും. ഇനി ഒരു ചട്ടി വച്ചു ചൂടാക്കി അതിലേക്ക് മുക്കി പൊരിക്കാൻ പാകത്തിന് ഉള്ള ഓയിൽ ചേർത്ത് കൊടുക്കണം. ഇനി അതിലേക്ക് ഓരോ പൂവടയും ഇട്ടു നന്നായി വറുത്തു കോരുക. പൂവട ഇടുമ്പോൾ നല്ല ചൂട് ഉണ്ടായിരിക്കണം. അതിനു ശേഷം തീ നന്നായി കുറച്ചു വച്ചു വറുത്തു കോരുക. ഇപ്പോൾ നമ്മുടെ അടിപൊളി പൂവട റെഡി… !!

Thanath Ruchi

Similar Posts