അടിപൊളി ടേസ്റ്റ് ഉള്ള ഡ്രൈ ഫ്രൂട്ട്സ് ലഡ്ഡു തയ്യാറാക്കി എടുക്കാം വളരെ എളുപ്പത്തിൽ

കുട്ടികൾക്കും മുതിർന്നവർക്കും ഇതുപോലെ ഡ്രൈ ഫ്രൂട്ട്സ് ലഡ്ഡു തയ്യാറാക്കി കൊടുത്താൽ വളരെ നല്ലതാണ്. ഇതു വളരെ പെട്ടെന്ന് ഈസി ആയി തയ്യാറാക്കി എടുക്കാൻ പറ്റുന്നതെ ഉള്ളൂ. അപ്പോൾ എങ്ങിനെ ആണ് ഇതു തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം ഒരു കപ്പ്‌ ഈന്തപ്പഴം കുരു കളഞ്ഞു എടുക്കുക. അതിനു ശേഷം മിക്സിയുടെ ജാറിൽ ഇട്ടു നന്നായി അരച്ചു എടുക്കണം. വെള്ളം ചേർക്കേണ്ട ആവശ്യം ഇല്ല. ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് രണ്ടു സ്പൂൺ നെയ്യ് ചേർത്ത് കൊടുക്കുക. അതിലേക്ക് ചെറുതായി നുറുക്കിയ അണ്ടിപ്പരിപ്പ്, ബദാം, പിസ്ത എന്നിവ ചേർക്കുക. എല്ലാം കാൽ കപ്പ് ചേർത്ത് കൊടുത്താൽ മതി. ശേഷം അൽപ്പം കിസ്മിസ് കൂടി ചേർത്ത് ചെറിയ ചൂടിൽ ഫ്രൈ ചെയ്തു എടുക്കുക. ഇനി ഇതു വറുത്തു മാറ്റിയ ശേഷം ഒരു സ്പൂൺ നെയ്യ് ചേർക്കുക. അതിലേക്ക് കാൽ കപ്പ്‌ തേങ്ങാ ചേർത്ത് ചെറുതായി വറുത്തു എടുക്കുക. ഇനി ഇതു മാറ്റിയ ശേഷം ഒരു സ്പൂൺ നെയ്യ് വീണ്ടും ചേർത്ത് അരച്ചു വച്ചിരിക്കുന്ന ഈന്തപ്പഴം ചേർത്ത് രണ്ടു മിനിറ്റ് വഴറ്റുക. ചൂട് നല്ലവണ്ണം കുറച്ചു വക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

ഈന്തപ്പഴം നന്നായി വഴറ്റിയ ശേഷം ഗ്യാസ് ഓഫ് ചെയ്യണം. അതിലേക്ക് വറുത്തു മാറ്റി വച്ചിരിക്കുന്ന ഡ്രൈ ഫ്രൂട്ട്സും, തേങ്ങയും ചേർത്ത് കൊടുക്കണം. ഇനി ഒരു നുള്ള് ഏലക്ക പൊടി കൂടി ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. ഒന്നു ചൂടാറിയ ശേഷം ഇളം ചൂടോടെ ചെറിയ ഉരുളകൾ ആയി ഉരുട്ടി എടുക്കുക. ഉരുള ഉരുട്ടി എടുക്കുമ്പോൾ കയ്യിൽ അൽപ്പം നെയ്യ് തടവുക. കയ്യിൽ ഒട്ടി പിടിക്കാതെ ഇരിക്കാൻ ഇത് സഹായിക്കും. ഇപ്പോൾ നമ്മുടെ അടിപൊളി ഡ്രൈ ഫ്രൂട്ട്സ് ലഡ്ഡു റെഡി… !!

https://www.youtube.com/watch?v=GZfGirWgCg8

Thanath Ruchi

Similar Posts