പച്ചരിയും, ഉരുളൻ കിഴങ്ങും ഇരിക്കുന്നുണ്ടോ? എങ്കിൽ ഒരു അടിപൊളി നാലു മണി പലഹാരം റെഡി ആക്കി എടുക്കാം
അപ്പോൾ എങ്ങിനെ ആണ് ഈ വെറൈറ്റി ആയ പലഹാരം തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു കപ്പ് പച്ചരി നന്നായി കഴുകി മൂന്നു മണിക്കൂർ കുതിർത്തു വക്കണം. ഇനി രണ്ടു ഉരുളൻ കിഴങ്ങ് നന്നായി പുഴുങ്ങി എടുക്കുക. അതിനു ശേഷം തൊലി കളഞ്ഞു നന്നായി പൊടിച്ചു എടുക്കുക.
ഇനി കുതിർന്ന അരി രണ്ടു സ്പൂൺ തൈര് ചേർത്ത് നന്നായി അരച്ചു എടുക്കുക. രണ്ടു സ്പൂൺ വെള്ളം കൂടി ചേർത്ത് അരക്കുക. വെള്ളം കൂടി പോകാൻ പാടില്ല. ഇനി അതിലേക്ക് പുഴുങ്ങി പൊടിച്ചു വച്ചിരിക്കുന്ന ഉരുളൻ കിഴങ്ങ് ചേർത്ത് കൊടുക്കണം. അതിലേക്ക് രണ്ടു പച്ചമുളക് അരിഞ്ഞത്, രണ്ടു തണ്ട് കറിവേപ്പിലയും, മല്ലിയിലയും അരിഞ്ഞത്, ഒരു സവാള ചെറുതായി അരിഞ്ഞത്, ഒരു കാരറ്റ് അരിഞ്ഞത്, അര സ്പൂൺ ചെറിയ ജീരകം, അര സ്പൂൺ മുളക്പൊടി, ഒരു നുള്ള് കായം പൊടി, ഒരു നുള്ള് ബേക്കിംഗ് പൗഡർ പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യണം. ( വെള്ളം ചേർത്ത് മിക്സ് ചെയ്യരുത് അത് പ്രത്യേകം ശ്രദ്ധിക്കണം. അരി അരക്കുമ്പോൾ ചേർത്ത വെള്ളം മാത്രം മതിയാകും.) ഇനി ഈ കൂട്ട് നന്നായി അടച്ചു വച്ചു അര മണിക്കൂർ റസ്റ്റ് ചെയ്യാൻ വേണ്ടി മാറ്റി വക്കുക.
ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് അൽപ്പം ഓയിൽ ചേർത്ത് ചൂടാക്കുക. ഓയിൽ നല്ല ചൂടായാൽ അതിലേക്ക് ഒരു സ്പൂൺ മാവ് കോരി ഒഴിച്ച് പരത്തി എടുക്കുക. ഒരു സൈഡ് പാകമായാൽ തിരിച്ചും ഇട്ടു കൊടുക്കണം. ഇങ്ങനെ തന്നെ ബാക്കിയുള്ള എല്ലാ പലഹാരവും തയ്യാറാക്കി എടുക്കുക. ഇപ്പോൾ നമ്മുടെ അടിപൊളി നാലുമണി പലഹാരം റെഡി… !! ഇതു നല്ല ചായയുടെ കൂടെ അൽപ്പം ചട്ണി കൂട്ടി കഴിക്കാൻ അടിപൊളി ടേസ്റ്റ് ആണ്.
